നെടുമങ്ങാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചവരെ ഡിസിസി ഭാരവാഹിയാക്കുന്നുവെന്ന് പിഎസ് പ്രശാന്ത്, ആരോപണ തുടര്‍ന്ന് സസപെന്‍ഷന്‍

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ട്ടിക്കെതിരായി അടിസ്ഥാനരഹിതമായ പരസ്യപ്രസ്താവന നടത്തിയതിനാണ് ആറ് മാസത്തേക്ക് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി അഡ്വ. മോഹന്‍കുമാറിനെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നെടുമങ്ങാട്ടെ തോല്‍വിക്ക് കാരണക്കാരായവരെ ആദരിക്കരുതെന്നും ഇവരില്‍ ചിലരെ ഡിസിസി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നുമാണ് പിഎസ് പ്രശാന്ത് ആരോപിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കാന്‍ കെ.പി.സി.സി മേഖലാ തലത്തില്‍ അഞ്ച് സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.
ആ സമിതികളുടെ റിപോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് ഡിസിസി പ്രസിഡന്റുമാരെയും കെപിസിസി ഭാരവാഹികളെയും പ്രഖ്യാപിക്കുന്നത് ശരിയായ നടപടിയല്ല.
പദവികളില്‍ ഇരുന്ന് കൊണ്ട് വ്യക്തിഹത്യ ചെയ്യാനും ഗൂഢാലോചന നടത്താനും ശ്രമിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാതെ എങ്ങിനെയാണ് ഒരു പാര്‍ട്ടിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുകയെന്നും പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. കെപിസിസി സമിതിക്ക് മുന്നില്‍ സ്ഥാനാര്‍ഥികള്‍ ഉന്നയിച്ച പരാതികള്‍ ഗൗരവമായി കാണുന്നില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ക്കു പെരുന്തച്ചന്‍ മനോഭാവമാണെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.
RELATED STORIES
മകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്‍...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യന്‍ സഖ്യത്തിന് സ്വര്‍ണം
25 Sep 2023 5:28 AM GMTഇന്‍ഡോറില്‍ ഇന്ത്യക്ക് വമ്പന്‍ ജയം; ഏകദിന പരമ്പര സ്വന്തം
24 Sep 2023 5:34 PM GMTഎന്‍ഡിഎയുമായി സഖ്യം; കര്‍ണാടക ജെഡിഎസിലെ മുതിര്‍ന്ന മുസ്ലിം നേതാക്കള്‍ ...
24 Sep 2023 12:21 PM GMTഅനില്‍ ആന്റണി കേരളത്തില്‍നിന്ന് ബിജെപി ടിക്കറ്റില്‍ എംഎല്‍എയോ എംപിയോ...
24 Sep 2023 8:18 AM GMT