പാര്‍ട്ടി വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ച, ബിജെപി സംസ്ഥാന നേതാവിന് സസ്‌പെന്‍ഷന്‍
ബിജെപി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെയാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സസ്‌പെന്റ് ചെയ്തത്. നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോവുന്നതിന് പാര്‍ട്ടിയുടെ ശക്തമായ വിലക്ക് നിലനില്‍ക്കുന്നുണ്ട്. 20 അംഗ സമിതിയെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോവാന്‍ പാടില്ലെന്ന തീരുമാനം ലംഘിച്ചതിനാണ് അച്ചടക്കനടപടി.

കോഴിക്കോട്: വിലക്ക് ലംഘിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാവിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്റ് ചെയ്തു. ബിജെപി സംസ്ഥാന സമിതി അംഗം പി കൃഷ്ണദാസിനെയാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള സസ്‌പെന്റ് ചെയ്തത്. നേതാക്കള്‍ ചാനലില്‍ ചര്‍ച്ചയ്ക്ക് പോവുന്നതിന് പാര്‍ട്ടിയുടെ ശക്തമായ വിലക്ക് നിലനില്‍ക്കുന്നുണ്ട്. 20 അംഗ സമിതിയെയാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരല്ലാതെ ആരും പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് പോവാന്‍ പാടില്ലെന്ന തീരുമാനം ലംഘിച്ചതിനാണ് അച്ചടക്കനടപടി.
അഭിഭാഷകനെന്ന നിലയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് കൃഷ്ണദാസ് വിശദീകരണം നല്‍കിയെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ എന്തുപറയണമെന്നുവരെ പാര്‍ട്ടി നിര്‍ദേശം നല്‍കുന്നുണ്ട്. ചര്‍ച്ചയില്‍ പോവുന്ന അംഗങ്ങള്‍ക്കായുണ്ടാക്കിയ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വൈകുന്നേരത്തോടെ അതുസംബന്ധിച്ച വിവരങ്ങളും പാര്‍ട്ടി നിലപാടുകളും നല്‍കും. അതിനനുസരിച്ചു മാത്രമേ അവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളൂ.
RELATED STORIES
'വഴിയില് കുഴിയുണ്ട്' സിനിമ പോസ്റ്ററിനെച്ചൊല്ലി വിവാദം; പാര്‍ട്ടി...
11 Aug 2022 7:45 AM GMTറോഡില് കുഴിയെന്ന് സമ്മതിക്കാതെ പൊതുമരാമത്ത് മന്ത്രി, ആശുപത്രിയില്...
11 Aug 2022 7:08 AM GMTഗല്വാന് ഏറ്റുമുട്ടല്: തട്ടിക്കൊണ്ടുപോയി സൈനികരെ ചികില്സിപ്പിച്ചു,...
11 Aug 2022 6:59 AM GMTപൊതുസ്ഥലങ്ങളില് വീണ്ടും മാസ്ക് നിര്ബന്ധമാക്കി ഡല്ഹി സര്ക്കാര്;...
11 Aug 2022 6:34 AM GMTബെംഗളൂരുവിലെ ഈദ്ഗാഹ് ടവര് ബാബരി മസ്ജിദ് മാതൃകയില് തകര്ക്കുമെന്ന്...
11 Aug 2022 4:24 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMT