കത്തിക്കുത്ത് കേസില്‍ പ്രതികള്‍ അറസ്റ്റില്‍
മത്സ്യ വില്‍പന സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഫൈസലിന് കുത്തേറ്റത്. ചെട്ടിപ്പടി കുറ്റിക്കാട്ട് വീട്ടില്‍ അനീസ്, ചെട്ടിപ്പടി ബീച്ച് റോഡ് വിളക്കിന്റെ പുരക്കല്‍ നൗഷര്‍ബാന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി: ചാപ്പപ്പടി ഫിഷ് ലാന്റിങ് സെന്ററിന് സമീപം ആലുങ്ങല്‍ ബീച്ച് ബാപ്പലിന്റെ പുരക്കല്‍ ഫൈസലിനെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ടുപേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു.
മത്സ്യ വില്‍പന സംബന്ധമായ തര്‍ക്കത്തെ തുടര്‍ന്നാണ് ഫൈസലിന് കുത്തേറ്റത്. ചെട്ടിപ്പടി കുറ്റിക്കാട്ട് വീട്ടില്‍ അനീസ്, ചെട്ടിപ്പടി ബീച്ച് റോഡ് വിളക്കിന്റെ പുരക്കല്‍ നൗഷര്‍ബാന്‍ എന്നിവരെയാണ് പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.
അനീസും സഹോദരന്‍മാരും ചേര്‍ന്ന് ഫൈസലിനെ പുറകില്‍ നിന്ന് കത്തിക്ക് കുത്തുകയും കല്ലുകൊണ്ട് ഇടിച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് കേസ്. പ്രതികളെ രക്ഷപെടാന്‍ സഹായിച്ച കാര്യത്തിനാണ് നൗഷര്‍ബാനെ അറസ്റ്റ് ചെയ്തത്.
നിലവില്‍ 10 വര്‍ഷം തടവുശിക്ഷ ലഭിക്കുന്ന കേസാണ് പ്രതികളുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്, എസ്‌ഐമാരായ നവീന്‍ ഷാജ്, സുരേഷ് കുമാര്‍, ജിനേഷ്, ആല്‍ബിന്‍, അഭിമന്യു, വിപിന്‍ സബറുദ്ദീന്‍, മുജീബ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. അറസ്റ്റ് ചെയ്ത പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
RELATED STORIES
ഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMTമികച്ച ചിത്രകാരനുള്ള മലയാള പുരസ്കാരം ശ്രീകുമാര് മാവൂരിന്
31 Jan 2023 3:55 AM GMTതൃശൂര് വെടിക്കെട്ടപകടം; പരിക്കേറ്റയാള് മരിച്ചു
31 Jan 2023 3:09 AM GMTപാര്ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
31 Jan 2023 3:00 AM GMTദക്ഷിണാഫ്രിക്കയില് പിറന്നാള് പാര്ട്ടിക്കിടെ വെടിവയ്പ്പ്; എട്ടുപേര് ...
31 Jan 2023 2:32 AM GMT