Kerala

സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് നിര്യാതനായി

കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രക്കിടെ കാഞ്ഞങ്ങാട് വെച്ചാണ് സംഭവം.

സുപ്രഭാതം റിപ്പോര്‍ട്ടര്‍ യു എച്ച് സിദ്ദീഖ് നിര്യാതനായി
X

കാസര്‍ക്കോട്: പ്രമുഖ സ്‌പോര്‍ട്ട് ലേഖകനും സുപ്രഭാതം കോഴിക്കോട് യൂണിറ്റില്‍ സീനിയര്‍ റിപ്പോര്‍ട്ടറുമായ യു എച്ച് സിദ്ദീഖ് (42) ഓര്‍മയായി. കെയുഡബ്ല്യുജെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാസര്‍കോടേക്കുള്ള യാത്രക്കിടെ ഹൃദയാഘാതത്തെതുടര്‍ന്ന് ട്രെയ്‌നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയില്‍. കായിക മേഖലയിലെ റിപോര്‍ട്ടിങിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. ഇടുക്കി സ്വദേശിയാണ്. തേജസ് ദിനപത്രത്തിലെ മുന്‍ ലേഖകന്‍ ആയിരുന്നു.

Next Story

RELATED STORIES

Share it