പതിമൂന്നുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. . അകത്ത് നിന്നും വാതില്‍ പൂട്ടിയനിലയിലായിരുന്നു.
മാനന്തവാടി: 13 കാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങിയ നിലയിലാണ് കണ്ടത്. കുരുക്കഴിച്ച് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. തൊണ്ടര്‍നാട് പാലേരി പോത്തുക്കുന്നേല്‍ ജിസ് മാത്യുവിന്റെ മകള്‍ ആന്മരിയ ജിസ് (13) ആണ് മരിച്ചത്.
കുഞ്ഞേം എയുപി സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അമ്മ സില്‍വി ജോലിക്ക് പോയതായിരുന്നു. അച്ചന് മകളെ വീട്ടിലാക്കി 12 മണിയോടെ പുറത്ത് പോയി തിരികെ ഒന്നരയോടെ എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ആശുപത്രിയില്‍ എത്തിക്കുമ്പഴേക്കും മരിച്ചിരുന്നു. ഇളയ സഹോദരി ആന്‍ന്ദ്രിയ ബന്ധുവട്ടില്‍ പോയിരിക്കയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. . അകത്ത് നിന്നും വാതില്‍ പൂട്ടിയനിലയിലായിരുന്നു. പിന്നീട് പിതാവ് വാതില്‍ തള്ളി തുറക്കുകയായിരുന്നു.മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കൊവിഡ് ടെസ്റ്റ് കഴിഞ്ഞ ശേഷം സംസ്കാരം പിന്നീട് നടത്തും.
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT