പോലിസ് സ്റ്റേഷനില്‍ പ്രതി നാണയത്തുട്ട് വിഴുങ്ങി; എന്‍ഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അബ്ദുള്‍ റഷീദ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: പോലിസ് സ്റ്റേഷനില്‍വച്ച് നാണയത്തുട്ട് വിഴുങ്ങി ആത്മഹത്യയ്ക്കുശ്രമിച്ച പ്രതിയുടെ അന്നനാളത്തില്‍ നിന്നും എന്‍ഡോസ്കോപ്പി വഴി നാണയത്തുട്ട് പുറത്തെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം രണ്ടോടെയാണ് വ്യാജഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ചതിന് അരുവിക്കര പോലിസ് അറസ്റ്റ് ചെയ്ത നാവായിക്കുളം കുന്നുവിള പുത്തന്‍വീട്ടില്‍ രാജേഷിനെ (30) നാണയത്തുട്ട് വിഴുങ്ങിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എക്സ്റെ പരിശോധനയില്‍ നാണയത്തുട്ട് ഉള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ.അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ എന്‍ഡോസ്കോപ്പിയിലൂടെ അന്നനാളത്തില്‍ കുടുങ്ങിക്കിടന്ന പത്തുരൂപയുടെ നാണയത്തുട്ട് പുറത്തെടുക്കുകയായിരുന്നു. കാര്‍ഡിയോതൊറാസിക് വിഭാഗത്തിലെ ഡോക്ടര്‍മാരായ ഷെഫീക്ക്, അരവിന്ദ്, കിഷോര്‍, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ തുഷാര, ശീതള്‍, സ്റ്റാഫ് നേഴ്സ് രൂപ എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു.
ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോ. അബ്ദുള്‍ റഷീദ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് രാജേഷിനെ പോലിസ് അറസ്റ്റ് ചെയ്തത്. എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്ജന് എന്ന പേരിലുള്ള വ്യാജ ഐഡന്റിറ്റി കാര്‍ഡ് ഇയാളില്‍ നിന്നും പോലിസ് കണ്ടെടുത്തിട്ടുണ്ട്. രാവിലെ കോടതിയില്‍ ഹാജരാക്കാനായി സ്റ്റേഷനില്‍ നിന്നും പുറത്തിറക്കുമ്പോഴാണ് രാജേഷ് നാണയത്തുട്ട് വിഴുങ്ങിയത്.
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT