Sub Lead

ലെബ്നനിലെ അതിക്രമത്തിന് ഇസ്രായേലിനെ ശിക്ഷിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

ലെബ്നനിലെ അതിക്രമത്തിന് ഇസ്രായേലിനെ ശിക്ഷിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
X

ലെബനനിൽ തുടരുന്ന ആക്രമണത്തിനും യുദ്ധവിരാമ വ്യവസ്ഥകൾ ലംഘിച്ചതിനും പ്രതികാരമായി ഇസ്രായേലിനെ ശിക്ഷിക്കുമെന്ന് ഇറാനിലെ ഒരു മുതിർന്ന നേതാവ് അറിയിച്ചു. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്.

“യുദ്ധവിരാമം പ്രദേശമെങ്ങും ബാധകമാണ്. എന്നാൽ വാഗ്ദാനങ്ങൾ ലംഘിക്കുന്നതിൽ ഇസ്രായേൽ കുപ്രസിദ്ധമാണ്. വെടിയുണ്ടകളിലൂടെ മാത്രമേ അവരെ തടയാൻ കഴിയൂ,” എന്നാണ് ഉദ്യോഗസ്ഥന്റെ പ്രസ്താവന.

യുദ്ധവിരാമ ലംഘനത്തിന് മറുപടി നൽകാൻ ഇറാൻ തയ്യാറെടുക്കുകയാണെന്ന് ഇറാന്റെ വാർത്താ ഏജൻസി സൈനിക വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

Next Story

RELATED STORIES

Share it