Sub Lead

ലെബ്നാനിലുടനീളം 60 ൽ അധികം പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി യുഎൻഎച്ച്സിആർ

ലെബ്നാനിലുടനീളം 60 ൽ അധികം പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയതായി യുഎൻഎച്ച്സിആർ
X

ലെബനനിലെ 60-ലധികം പ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ വ്യാപക നാശനഷ്ടം സംഭവിച്ചതായി യുഎൻ അഭയാർത്ഥി ഏജൻസി (UNHCR)അറിയിച്ചു.

തലസ്ഥാനമായ ബെയ്റൂത്ത് ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ബോംബാക്രമണം നടന്നത്. ഇസ്രായേൽ ആക്രമണം സാധാരണ ജനങ്ങളെ വലിയ രീതിയിൽ ബാധിച്ചതായി ഏജൻസി വ്യക്തമാക്കി.

“മരണസംഖ്യ ഉയരുകയാണ്. നാശനഷ്ടം ഭീകരമാണ്. വീണ്ടും സാധാരണക്കാർ തന്നെയാണ് വില കൊടുക്കുന്നത്,” യുഎൻഎച്ച്സിആർ ലെബനൻ അവരുടെ ഔദ്യോഗിക X അക്കൗണ്ടിൽ കുറിച്ചു.

ലബ്നാൻ മുഴുവൻ മേഖലയും സംഘർഷഭരിതമായി തുടരുമ്പോൾ, ഇസ്രായേൽ ആക്രമണങ്ങൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇസ്രായേലിനെതിരെ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി.

Next Story

RELATED STORIES

Share it