Kerala

സുഭിക്ഷ കേരളം: വയനാട്ടില്‍ 14.32 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

കൃഷി പ്രോല്‍സാഹനത്തിനായി 3.63 കോടി രൂപയും, മല്‍സ്യകൃഷി വ്യാപിക്കുന്നതിനായി 7.81 കോടി രൂപയും മൃഗസംരക്ഷണത്തിനായി 2.02 കോടിയുംക്ഷീരവികസനത്തിനായി 86 ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്.

സുഭിക്ഷ കേരളം: വയനാട്ടില്‍ 14.32 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം
X

കല്‍പ്പറ്റ: വയനാട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുഭിക്ഷ കേരളം പദ്ധതിയില്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടി. 166 പുതിയ പദ്ധതികളിലായി തദ്ദേശസ്ഥാപനങ്ങള്‍ വകയിരുത്തിയ 14.32 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ തദ്ദേശസ്ഥാപനങ്ങള്‍ വിവിധ പദ്ധതികളാണ് സമര്‍പ്പിച്ചത്. കൃഷി പ്രോല്‍സാഹനത്തിനായി 3.63 കോടി രൂപയും, മല്‍സ്യകൃഷി വ്യാപിക്കുന്നതിനായി 7.81 കോടി രൂപയും മൃഗസംരക്ഷണത്തിനായി 2.02 കോടിയുംക്ഷീരവികസനത്തിനായി 86 ലക്ഷം രൂപ വീതമാണ് വകയിരുത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയത് മല്‍സ്യമേഖലയിലാണ്.

തദ്ദേശസ്ഥാപനങ്ങള്‍ ഏറ്റെടുത്ത പദ്ധതികളുടെ എണ്ണം, തുക (ബ്രാക്കറ്റില്‍) യഥാക്രമം, സുല്‍ത്താന്‍ ബത്തേരി നഗരസഭ- 15 പ്രോജക്ട് (1.26 കോടി) പുല്‍പള്ളി- 6 (1.20 കോടി), പൂതാടി- 7 (1.03 കോടി) സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് - 5 (97 ലക്ഷം) മാനന്തവാടി നഗരസഭ- 9 (90 ലക്ഷം) മുള്ളന്‍കൊല്ലി- 8 (62 ലക്ഷം), മേപ്പാടി- 4 (61 ലക്ഷം), നെന്മേനി- 5 (60 ലക്ഷം), പൊഴുതന- 11 (52 ലക്ഷം), പനമരം-5 (48 ലക്ഷം), അമ്പലവയല്‍- 8 (46 ലക്ഷം), വയനാട് ജില്ലാ പഞ്ചായത്ത്-1 (46 ലക്ഷം), പടിഞ്ഞാറത്തറ- 9 (45 ലക്ഷം), വൈത്തിരി -5 (48 ലക്ഷം), എടവക- 3 (39 ലക്ഷം), തരിയോട് - 8 (38 ലക്ഷം), തിരുനെല്ലി -12 (37 ലക്ഷം), തൊണ്ടര്‍നാട് -7 (34 ലക്ഷം), തവിഞ്ഞാല്‍- 4 (31 ലക്ഷം), മീനങ്ങാടി - 5 (29 ലക്ഷം), നൂല്‍പ്പുഴ- 4 (28 ലക്ഷം), കോട്ടത്തറ -3 (27 ലക്ഷം), മൂപ്പൈനാട് -4 (24 ലക്ഷം), കല്‍പ്പറ്റ നഗരസഭ -9 (23 ലക്ഷം), മാനന്തവാടി ബ്ലോക്ക് -1 (21 ലക്ഷം), കണിയാമ്പറ്റ- 3 (19 ലക്ഷം), വെള്ളമുണ്ട- 3 (19 ലക്ഷം), വെങ്ങപ്പള്ളി-4 (19 ലക്ഷം), മുട്ടില്‍ -4 (17 ലക്ഷം), പനമരം ബ്ലോക്ക്-1 (10 ലക്ഷം).

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ ആസൂത്രണസമിതി യോഗത്തില്‍ എഡിഎം ഇന്‍ ചാര്‍ജ് ഇ മുഹമ്മദ് യൂസഫ്, ജില്ലാ ആസൂത്രണസമിതി സര്‍ക്കാര്‍ നോമിനി സി കെ ശിവരാമന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഇന്‍ചാര്‍ജ് സുഭദ്രാനായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തില്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുളള ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരം നല്‍കി.

Next Story

RELATED STORIES

Share it