സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു

ഒറ്റപ്പാലം: കോതകുര്‍ശ്ശി സഹകരണ ബാങ്കിനു സമീപം സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഒപ്പം സഞ്ചരിച്ച വിദ്യാര്‍ഥിക്ക് പരിക്കേറ്റു. ചെര്‍പ്പുളശ്ശേരി കാവുവട്ടം മലമല്‍തൊടി മണികണ്ഠന്‍ ബിന്ദു ദമ്പതികളുടെ മകന്‍ മിഥുന്‍ (18) ആണ് മരിച്ചത്. ഒറ്റപ്പാലത്തെ ശ്രീ. വിദ്യാധിരാജ ഐടിഐ വിദ്യാര്‍ഥിയാണ്. ഒപ്പം സഞ്ചരിച്ച ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ വി പി ഡിപി (18) നെയാണ് പരിക്കുകളോടെ ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിവരവെ എതിരെ വന്ന ബസ്സിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. മിഥുന്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒറ്റപ്പാലം പോലിസ് ഇന്‍ക്വസ്റ്റ് നടത്തി.

RELATED STORIES

Share it
Top