Kerala

വെള്ളക്കെട്ടില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

ചെരക്കാപ്പറമ്പ് സ്വദേശി ആണിക്കല്ലിങ്ങല്‍ രാജഗോപാലന്റെ മകന്‍ ഹരീഷ് (19) മരിച്ചത്.

വെള്ളക്കെട്ടില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
X

പെരിന്തല്‍മണ്ണ: പ്രളയസമയത്ത് ചെരക്കാപറമ്പ് ആശാരിപ്പടിയില്‍ വെള്ളക്കെട്ടില്‍ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. ചെരക്കാപ്പറമ്പ് സ്വദേശി ആണിക്കല്ലിങ്ങല്‍ രാജഗോപാലന്റെ മകന്‍ ഹരീഷ് (19) മരിച്ചത്. കഴിഞ്ഞമാസം ഒമ്പതിന് വെള്ളകെട്ടില്‍ വീണ് ഹരീഷിന്റെ തോളെല്ലിന് പരിക്കേറ്റിരുന്നു.

ഒരുമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മാതാവ്: ഉഷ. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, ശ്രുതി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അങ്ങാടിപ്പുറം നീലിശ്വരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. തിരൂര്‍ക്കാട് ഐടിഐയിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ്.

Next Story

RELATED STORIES

Share it