പണിമുടക്കിയവര്‍ക്ക് ശമ്പളമില്ല; സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
ഹൈക്കോടതിയാണ് സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തത്. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണവും തേടി.

കൊച്ചി: പണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഹൈക്കോടതിയാണ് സര്‍ക്കാരിന്റെ ഉത്തരവ് സ്‌റ്റേ ചെയ്തത്. സമരം നടത്തുന്നവരെ സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച കോടതി, ഇക്കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് വിശദീകരണവും തേടി.
ദിവസങ്ങള്‍ക്ക് മുമ്പാണ് ജീവനക്കാര്‍ക്ക് പണിമുടക്ക് ദിവസങ്ങളില്‍ അവധി അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഇതിന്റെ പകര്‍പ്പ് കാണിച്ച് നല്‍കിയ സ്വകാര്യഹരജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍തന്നെ പണിമുടക്കിനെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും ശമ്പളം നല്‍കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നും കോടതി ഇടപെട്ട് തടയണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. വിശദമായ വാദത്തിനായി ഹരജി മാറ്റിവച്ചിരിക്കുകയാണ്. ഹരജിയില്‍ തീരുമാനമാവുന്നതുവരെ ശമ്പളമനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT