Kerala

കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളില്‍ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി

കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്.

കെഎസ്ആര്‍ടിസി അടക്കമുള്ള വാഹനങ്ങളില്‍ പരസ്യം പതിക്കരുതെന്ന് ഹൈക്കോടതി
X

കൊച്ചി: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള വാഹനങ്ങളില്‍ പരസ്യം പാടില്ലെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. കാല്‍നടയാത്രക്കാരുടെയും ഡ്രൈവര്‍മാര്‍മാരുടെയും ശ്രദ്ധതിരിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ വാഹനത്തിന്റെ ഗ്ലാസില്‍ പതിപ്പിക്കുന്നതിനെതിരെയാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ്സിനു പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ തൃശൂര്‍ പട്ടിക്കാട് സ്വദേശി കെ എം സജിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

തുടര്‍ന്ന് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ഉത്തരവ്. ദേശീയപാതയില്‍ ഇത്തരം പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍, പലയിടങ്ങളിലും നിയന്ത്രണബോര്‍ഡുകളില്ല. അതിനാല്‍, ഇവ സ്ഥാപിക്കാന്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തിന്റെ റിപോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. സര്‍ക്കാരിന്റെ ഉള്‍പ്പടെയുള്ള വാഹനങ്ങളുടെ ജനാലച്ചില്ലുകളില്‍ കാഴ്ചമറയ്ക്കുംവിധം ഒട്ടിക്കലുകളോ കര്‍ട്ടനുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it