Kerala

സംസ്ഥാന വാഫി, വഫിയ്യ കലോല്‍സവവും വാഫി സനദ് ദാന സമ്മേളനവും ഈ മാസം 20, 21ന് കോഴിക്കോട്

കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിനു കീഴിലുള്ള 97 സ്ഥാപനങ്ങളില്‍ നിന്നും വാഫി പഠനം പൂര്‍ത്തിയാക്കിയ അഞ്ഞൂറോളം യുവപണ്ഡിതരാണ് സനദ് സ്വീകരിക്കുന്നത്.

സംസ്ഥാന വാഫി, വഫിയ്യ കലോല്‍സവവും വാഫി സനദ് ദാന സമ്മേളനവും ഈ മാസം 20, 21ന് കോഴിക്കോട്
X
കോഴിക്കോട്: സംസ്ഥാന വാഫി വഫിയ്യ കലോത്സവവും വാഫി സനദ് ദാന സമ്മേളനവും ഈ മാസം 20, 21 തിയ്യതികളിലായി കോഴിക്കോട് സ്വപ്‌ന നഗരിയില്‍ അരങ്ങേറും. കോര്‍ഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസിനു കീഴിലുള്ള 97 സ്ഥാപനങ്ങളില്‍ നിന്നും വാഫി പഠനം പൂര്‍ത്തിയാക്കിയ അഞ്ഞൂറോളം യുവപണ്ഡിതരാണ് സനദ് സ്വീകരിക്കുന്നത്.

20ന് സിഐസി പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടക്കുന്ന സനദ് ദാനസമാപന സമ്മേളനം ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് ജനറല്‍ സെക്രട്ടറി ഡോ. ഉസാമ അല്‍ അബ്ദ് ഈജിപത് ഉദ്ഘടനം ചെയ്യും. സാദിഖലി ശിഹാബ് തങ്ങള്‍ സനദ് ദാന പ്രഖ്യാപനവും സിഐസി അക്കാദമിക് കൗണ്‍സില്‍ ഡയറക്ടര്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ സനദ് ദാന പ്രഭാഷണവും നടത്തും.

സൈത്തൂന കോളജ് സ്ഥാപകന്‍ ശൈഖ് ഹംസ യൂസുഫ് അമേരിക്ക സമ്മേളനത്തില്‍ സന്ദേശം നല്‍കും. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി, ശൈഖുനാ മാണിയൂര്‍ അഹ്മദ് മുസ്ലിയാര്‍, ഡോ. നബീല്‍ സമാലൂതി ഈജിപ്ത്, ഡോ. മുഹമ്മദ് അലി സൈന്‍ഹൂം ഈജിപ്ത്, വലീദ് അബ്ദുല്‍ മുന്‍ഇമ് ഈജിപ്ത്, ഡോ. അബ്ദു റഊഫ് അല്‍ മഹ്‌റി സ്വീഡന്‍, ഡോ. മുഹമ്മദ് അലി അല്‍ മക്കാവി സ്വീഡന്‍, ഡോ. മാസിന്‍ സലീം ജപ്പാന്‍, ഡോ. കരിം ഇഫ്‌രാഖ് ഫ്രാന്‍സ്, സലീം അല്‍ അജ്മി കുവൈത്ത്, പി. കെ കുഞ്ഞാലിക്കുട്ടി, മുന്‍ അലീഗഡ് വിസിയും, വാഫി എക്‌സലന്‍സ് ബോര്‍ഡ് ചെയര്‍മാനുമായ ഡോ. അബ്ദുല്‍ അസീസ്, അഡ്വ ഹാരിസ് ബീരാന്‍, കെ എം ഷാജി, അഹമദ് ഫൈസി വാഫി കക്കാട്, സൈനുല്‍ ആബിദീന്‍ സഫാരി, പി എസ് എച്ച് തങ്ങള്‍, സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍, പൂക്കോയ തങ്ങള്‍ ബാ അലവി കാടാമ്പുഴ, സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ തുടങ്ങി മത,സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

21ന് നടക്കുന്ന വനിത സംഗമത്തിന്റെ ഭാഗമായി സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന 'സ്ത്രീ: സ്വത്വം, കര്‍മ്മം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഇസ്ലാമിക് സ്റ്റഡീസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. നഹ്ല സഈദി ഉദ്ഘാടനം ചെയ്യും.

സുല്‍ഫത് ബീവി പാണക്കാട്, സജ്‌ന ബീവി പാണക്കാട്, ശബാന ബീവി പാണക്കാട്, ഹനിയ്യ മുനവ്വര്‍ ബീവി പാണക്കാട്, ആയിഷ ബാനു(ഹരിത), റുമൈസ റഫീഖ് (ഹരിത), നയന(ഹരിത), ഫാത്തിമ തഹ്ലിയ, ഫസീല ഫാത്തിമ ചെന്നൈ, ശഹര്‍ബാന്‍ വഫിയ്യ, മുബഷിറ ഹംസ വഫിയ്യ, ശാമില വഫിയ്യ, നസീഫ വഫിയ്യ, ഫൗസിയ വഫിയ്യ എന്നിവരും സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കും.

വഫിയ്യ കലോത്സവ പരിപാടികളുടെ സമാപന സമ്മേളനം ഡോ. ഉസാമ അല്‍ അബ്ദ് ഉദ്ഘാടനം ചെയ്യും. ജില്‍സ ഒന്നില്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, ഡോ. നബീല്‍ സമാലൂതി ഈജിപ്ത്, ഹുസൈന്‍ ദാവീദി സ്വീഡന്‍, ഡോ. കരിം ഇഫ്‌രാഖ് ഫ്രാന്‍സ്, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, ഹബീബുള്ള ഫൈസി എന്നിവരും, ജില്‍സ രണ്ടില്‍ സുല്‍ഫത്ത് ബീവി പാണക്കാട്, ഫാത്തിമ സുഹ്‌റ വഫിയ്യ, മിസ്രിയ വഫിയ്യ, തബ്ഷീറ വഫിയ്യ, റഫീഅ മഅസൂമ വഫിയ്യ, പി സി സിദ്ധീഖുല്‍ അക്ബര്‍ വാഫി, സി വി മിദ്‌ലാജ് വാഫി, ഹസന്‍ വാഫി എന്നിവരും സംബന്ധിക്കും. ബെസ്റ്റ് ഓഫ് ഫെസ്റ്റ് പ്രദര്‍ശനത്തിന് പുറമേ നാല് സെഷനുകളിലായി നടക്കുന്ന ക്യൂ ഫോര്‍ ടുമാറോ, ഡിബേറ്റ്, അക്കാദമിക് സെമിനാര്‍ തുടങ്ങിയവ നടക്കും.

പ്രഭാഷകന്‍ ജംഷീദലി മലപ്പുറം, ആക്റ്റിവിസ്റ്റ് ദിനു വെയില്‍, സ്വതന്ത്ര ചിന്തകന്‍ വിഘ്‌നു പ്രകാശ് എന്നിവരുള്‍പ്പെടുന്ന പാനലുമായി മെറ്റീരിയലിസം, വിമോചന മാര്‍ഗമോ? എന്ന വിഷയത്തില്‍ വാഫി വിദ്യാര്‍ത്ഥികളുടെയും ഫെമിനിസ്റ്റ് ആക്റ്റിവിസ്റ്റ് സുല്‍ഫത്ത് ടീച്ചര്‍, കണ്ണൂര്‍ യൂനിവേഴ്റ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് അസി. പ്രഫസര്‍ ഡോ. സഞ്ചുന എന്നിവരുമായി ജന്റര്‍ ന്യൂട്രാലിറ്റി എന്ന വിഷയത്തില്‍ വഫിയ്യ വിദ്യാര്‍ത്ഥിനികളുടെയും സംവാദം പ്രസ്തുത വേദിയില്‍ അരങ്ങേറും.

മതങ്ങളും വികസന കാഴ്ചപ്പാടുകളും എന്ന വിഷയത്തില്‍ നടത്തപ്പെടുന്ന സെമിനാറില്‍ ഡോ. മുഹമ്മദലി വാഫി, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, ഇബ്രാഹീം ഫൈസി റിപ്പണ്‍, അബ്ദുസ്സലാം ഫൈസി എടപ്പാള്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, ഡോ. ലുക്മാന്‍ വാഫി അസ്ഹരി, ഫാദര്‍ ജോസഫ് കളത്തില്‍, കെ ടി കുഞ്ഞിക്കണ്ണന്‍, ഷിജു ശശി, പി എസ് സിദ്ധീഖ് നദ്‌വി ചേറൂര്‍ എന്നിവര്‍ പങ്കെടുക്കും.

അതേസമയം, വിവിധ സോണുകളിലായി നടന്ന കലോത്സവ മത്സരങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചു.

കളന്‍തോട് മദാരിജുസ്സുന്ന വാഫി കോളേജിലും മുക്കം വഫിയ്യ ക്യാമ്പസിലും അരങ്ങേറിയ കലാമത്സരങ്ങളോടെയാണ് സോണ്‍ ഫെസ്റ്റുകള്‍ക്ക് സമാപനമായത്. കമ്മ്യുണിക്കേറ്റീവ് , ക്രിയേറ്റീവ്, മാനേജ്‌മെന്റ്, സൈക്കോളജി സ്‌കില്ലുകളെ അടിസ്ഥാനപ്പെടുത്തി നടത്തപ്പെട്ട മുപ്പത്തഞ്ചോളം മത്സരങ്ങളുടെ വാഫി എ സോണ്‍, ബി സോണ്‍ ഫെസ്റ്റുകള്‍ യഥാക്രമം കാസര്‍ഗോഡ് കൊക്കച്ചാല്‍ വാഫി കോളജ്, കണ്ണൂര്‍ ഇരിക്കൂര്‍ റഹ്മാനിയ ക്യാമ്പസ് എന്നിവിടങ്ങളിലും വഫിയ്യ എ സോണ്‍ മത്സരങ്ങള്‍ വളവന്നൂര്‍ ബാഫഖി കാംപസിലും നടന്നു.

അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി (ജനറല്‍ സെക്രട്ടറി സിഐസി), പിഎസ്എച് തങ്ങള്‍ (വൈസ് പ്രസിഡന്റ് സിഐസി), അലി ഫൈസി തൂത (ട്രഷറര്‍ സിഐസി), അഹ്മദ് ഹാജി (വൈസ് പ്രസിഡന്റ് സിഐസി), അഹ്മദ് ഫൈസി കക്കാട് (ജോ സെക്രട്ടറി സിഐസി), ഹബീബുള്ള ഫൈസി (ജോ സെക്രട്ടറി സിഐസി), അബ്ദുല്‍ ബറ് വാഫി (ജോ സെക്രട്ടറിസിഐസി) വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it