Kerala

കെ റെയില്‍ പ്രചാരണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍;50ലക്ഷം കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കുന്നു

പൗര പ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കും പൊതു യോഗങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്

കെ റെയില്‍ പ്രചാരണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍;50ലക്ഷം കൈപ്പുസ്തകങ്ങള്‍ തയ്യാറാക്കുന്നു
X

തിരുവനന്തപുരം: കെ റെയില്‍ പ്രചാരണത്തിന് പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.കൈ പുസ്തകം തയ്യാറാക്കി ആളുകളിലെത്തിക്കാനാണ് ശ്രമം. ഇതിനായി 50ലക്ഷം കൈപ്പുസ്തകമാണ് സര്‍ക്കാര്‍ തയാറാക്കുന്നത്.പൗര പ്രമുഖരുമായുള്ള ചര്‍ച്ചയ്ക്കും പൊതു യോഗങ്ങള്‍ക്കും ശേഷമാണ് ഇത്തരത്തിലുള്ള പ്രചാരണ പരിപാടിക്ക് തയാറെടുക്കുന്നത്.

ഇതിനായി സര്‍ക്കാര്‍ ടെണ്ടര്‍ വിളിക്കുകയും ചെയ്തു. ബോധവത്കരണത്തിനായി ലഘുലേഖകളും തയാറാക്കും.നേരത്തേ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരുന്നു.എതിര്‍പ്പുകള്‍ കണ്ട് പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it