Big stories

എസ്എസ്എൽസി: 98.11 ശതമാനം വിജയം

4,36720 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,27511 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. 37334 പേര്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 97.84 ആയിരുന്നു.

എസ്എസ്എൽസി: 98.11 ശതമാനം വിജയം
X

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയം. പത്തനംതിട്ട റവന്യു ജില്ലയിലാണ് കൂടുതൽ വിജയ ശതമാനം -99.33. കുറവ് വയനാട് റവന്യൂ ജില്ല -93. 22.

4,36720 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 4,27511 കുട്ടികള്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. 37334 പേര്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ വിജയ ശതമാനം 97.84 ആയിരുന്നു.

ഇത്തവണ 4,36720 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. സ്വകാര്യ രജിസ്‌ട്രേഷന്‍ നടത്തി 1,867 കുട്ടികളും പരീക്ഷയെഴുതി.

മൂന്ന് ഘട്ടങ്ങളിലായാണ് എസ്എസ്എല്‍സി മൂല്യനിര്‍ണയം നടത്തിയത്. ആദ്യഘട്ടം ഏപ്രില്‍ 4 മുതല്‍ 12 വരെയും രണ്ടാം ഘട്ടം 16 മുതല്‍ 17 വരെയും മൂന്നാം ഘട്ടം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രില്‍ 25 ന് ആരംഭിച്ച് 29നാണ് അവസാനിച്ചത്. ടാബുലേഷനും മറ്റു നടപടികളും വേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് ഇന്ന് ഫലം പ്രസിദ്ധീകരിച്ചത്.

അതേസമയം, സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാര്‍ഥികളാണ് പ്ലസ് ടൂ പരീക്ഷയെഴുതിയത്. ഇതില്‍ 2,33,040 ആണ്‍കുട്ടികളും 2,26,577 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.

ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്) എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തി.

ഫലം ലഭ്യമാവുന്ന സൈറ്റുകള്‍

www.keralaresults.nic.in

www.keralapareekshabhavan.in

www.bpekerala.in

www.dhsekerala.gov.in

www.results.kerala.nic.in

www.education.kerala.gov.in

www.result.prd.kerala.gov.in

www.jagranjosh.com

www.results.itschool.gov.in.

www.result.itschool.gov.in


Next Story

RELATED STORIES

Share it