Kerala

എ​സ്എ​സ്എ​ൽ​സി, ഹയർസെക്കൻഡറി പ​രീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ 26നും ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ 27 നും ​അ​വ​സാ​നി​ക്കും.13.74 ല​ക്ഷം കു​ട്ടി​ക​ൾ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

എ​സ്എ​സ്എ​ൽ​സി, ഹയർസെക്കൻഡറി പ​രീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി
X

​തിരു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ഹയർസെക്കൻഡറി പ​രീ​ക്ഷ​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ടി​എ​ച്ച്എ​സ്എ​ൽ​സി, എ​എ​ച്ച്എ​സ്എ​ൽ​സി, വി​എ​ച്ച്എ​സ്ഇ പരീക്ഷകളും ഇതോടൊപ്പം നടക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സം, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ വ​കു​പ്പു​ക​ൾ ഏ​കീ​ക​രി​ച്ച് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രീ​ക്ഷ​യാ​ണി​ത്. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ 26നും ​വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​ക​ൾ 27 നും ​അ​വ​സാ​നി​ക്കും.13.74 ല​ക്ഷം കു​ട്ടി​ക​ൾ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യ്ക്ക് കേ​ര​ള​ത്തി​ൽ 2945ഉം ​ല​ക്ഷ​ദ്വീ​പി​ലും ഗ​ൾ​ഫി​ലും ഒ​ൻ​പ​തു വീ​ത​വും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. 4,24,214 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ന്ന​ത്. ഒ​ന്നാം വ​ർ​ഷ​ക്കാ​രാ​യ 4,38,825 പേ​രും ര​ണ്ടാം വ​ർ​ഷ​ക്കാ​രാ​യ 4,52,572 പേ​രു​മാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. വി​എ​ച്ച്എ​സ്ഇ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം വ​ർ​ഷ​ക്കാ​രാ​യ 27,203 പേ​രും ര​ണ്ടാം വ​ർ​ഷ​ക്കാ​രാ​യ 29,178 പേ​രും പ​രീ​ക്ഷ എ​ഴു​തു​ന്നു​ണ്ട്.

Next Story

RELATED STORIES

Share it