എസ്എസ്എല്‍സി ഉത്തരക്കടലാസ് റോഡില്‍; കാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരേ പോലിസ് ജലപീരങ്കി

സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് നിരന്തരമായി വന്ന് കൊണ്ടിരിക്കുന്ന വീഴ്ച ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് ഷഫീഖ് കല്ലായി പറഞ്ഞു.

എസ്എസ്എല്‍സി ഉത്തരക്കടലാസ് റോഡില്‍; കാംപസ് ഫ്രണ്ട് സെക്രട്ടറിയേറ്റ് മാര്‍ച്ചിനെതിരേ പോലിസ് ജലപീരങ്കി

തിരുവനന്തപുരം: എസ്എസ്എല്‍സി ഉത്തരക്കടലാസുകള്‍ റോഡില്‍ ചിതറിക്കിടന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥക്കെതിരെ കാംപസ് ഫ്രണ്ട് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. പോലിസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന ഉപാധ്യക്ഷന്‍ ഷെഫീഖ് കല്ലായി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്ത് നിന്ന് നിരന്തരമായി വന്ന് കൊണ്ടിരിക്കുന്ന വീഴ്ച ചര്‍ച്ച ചെയ്യപ്പെടാതെ പോകുകയാണെന്ന് ഷഫീഖ് കല്ലായി പറഞ്ഞു.കഴിഞ്ഞ വര്‍ഷം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മുഴുവന്‍ താറുമാറാക്കി കൊണ്ടാണ് എസ്എസ്എല്‍സി പരീക്ഷ രണ്ടാമത് നടത്തേണ്ട സാഹചര്യം ഉണ്ടായത്. അതീവ രഹസ്യ സ്വഭാവത്തില്‍ തയ്യാറാക്കേണ്ട എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ലാഘവത്തോടെ ആലപ്പുഴയിലെ സി ആപ്റ്റ് കേന്ദ്രത്തില്‍ തയ്യാറാക്കിയതായി വാര്‍ത്ത പുറത്തു വന്നിരുന്നു. വിദ്യാര്‍ത്ഥികളുടെ ഭാവി നിശ്ചയിക്കുന്ന ഉത്തരക്കടലാസുകള്‍ റോഡില്‍ അനാഥമായി കിടക്കുന്ന നിരുത്തരവാദപരമായ സമീപനവും ഇപ്പൊള്‍ പുറത്ത് വന്നിരിക്കുന്നു.

ഭരണപക്ഷ വിദ്യാര്‍ത്ഥി സംഘടനകളെ പോലെ ഈ അനാസ്ഥക്ക് നേരെ മൗനം വച്ചുപുലര്‍ത്താന്‍ കാംപസ് ഫ്രണ്ടിനാവില്ല. ഇനിയും ഈ ഉപേക്ഷ തുടരാന്‍ അനുവദിക്കില്ലെന്നും ഷെഫീഖ് കല്ലായി പറഞ്ഞു. മാര്‍ച്ചില്‍ സംസ്ഥാന സെക്രട്ടറി മുസമ്മില്‍ എ എസ്, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സജീര്‍ കല്ലമ്പലം, ജില്ലാ സെക്രട്ടറി അംജദ് കണിയാപുരം എന്നിവര്‍ സംസാരിച്ചു. മുക്താര്‍, റാഫി, മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top