Kerala

എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ​ മാ​സം 26 മു​ത​ല്‍ 30 വ​രെ ന​ട​ത്താ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചിരുന്നു.

എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി
X

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ്‍ടു പരീക്ഷകൾ വീണ്ടും മാറ്റി. നാലാം ഘട്ട ലോക്ക് ഡൗണിൻ്റെ മെയ് 31വരെ സ്കൂളുകൾ അടച്ചിടാനുള്ള കേന്ദ്ര നിർദേശ പ്രകാരമാണ് തീരുമാനം.

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ ഈ​ മാ​സം 26 മു​ത​ല്‍ 30 വ​രെ ന​ട​ത്താ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചിരുന്നു. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ടൈം​ടേ​ബി​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ന​ദ​ണ്ഡ പ്ര​കാ​രം സ്കൂ​ളു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്ക​രു​തെ​ന്നാ​ണ് നി​ര്‍​ദേ​ശം. ഇ​തേ​തു​ട​ര്‍​ന്നാ​ണ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ​ത്.

പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാകുമോ എന്നത് ആലോചിക്കുന്നുണ്ട്. ഇതുവരെ പൂർത്തിയായ എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയവും ഇന്ന് തുടങ്ങുകയാണ്. സ്കൂളുകളിലേക്കുള്ള അഡ്മിഷനും ഇന്ന് ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it