Kerala

എഫ്‌സിസിയില്‍ നിന്നും പുറത്താക്കല്‍: റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍

റോമില്‍ നിന്നും ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍വന്റില്‍ നിന്നും തന്നെ പുറത്താക്കാനാവില്ലന്നും സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ അറിയിച്ചു.ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല കാനോനിക നിയമം. തന്റെ മാലികാവകാശങ്ങളെ ഹനിക്കുന്ന ഉത്തരവുകള്‍ക്ക് ഇന്ത്യയില്‍ നിലനില്‍പ്പില്ലന്നും സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു

എഫ്‌സിസിയില്‍ നിന്നും പുറത്താക്കല്‍: റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയില്‍
X

കൊച്ചി: എഫ്‌സിസി സന്യാസിനി സഭയില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് റോമിലെ അപ്പീല്‍ കൗണ്‍സിലിനെ സമീപിച്ചതായി സിസ്റ്റര്‍ ലൂസി കളപ്പുര ഹൈക്കോടതിയെ അറിയിച്ചു. റോമില്‍ നിന്നും ഇപ്പോള്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍വന്റില്‍ നിന്നും തന്നെ പുറത്താക്കാനാവില്ലന്നും സിസ്റ്റര്‍ ലൂസി ഹൈക്കോടതിയെ അറിയിച്ചു.

ഇന്ത്യന്‍ ഭരണഘടനക്ക് മുകളിലല്ല കാനോനിക നിയമം. തന്റെ മാലികാവകാശങ്ങളെ ഹനിക്കുന്ന ഉത്തരവുകള്‍ക്ക് ഇന്ത്യയില്‍ നിലനില്‍പ്പില്ലന്നും സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. കോണ്‍വന്റില്‍ നിന്നും തന്നെ പുറത്താക്കുന്നതിനെതിരെ സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും സത്യവാങ്മൂലത്തില്‍ വിശദികരിച്ചു.റോമില്‍ നിന്നും ലൂസി കളപ്പുരയെ പുറത്താക്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടന്നും ഇത് അന്തിമമാണന്നും എഫ്‌സികോണ്‍വന്റ് അധികൃതര്‍ കോടതിയെ അറിയിച്ചു.

പുറത്താക്കപ്പെട്ട വ്യക്തിക്ക് കോണ്‍വന്റില്‍ തുടരാന്‍ അവകാശമില്ലെന്നും സിവില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ കാലാവധി കഴിഞ്ഞതായും എഫ്‌സിസി അധികൃതര്‍ വിശദീകരിച്ചു. സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് കോടതി നിര്‍ദ്ദേശപ്രകാരം സംരക്ഷണം നല്‍കി വരുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. താമസ സ്ഥലം ഏതെന്ന് പരിഗണിക്കാതെ എല്ലാവിധ സംരക്ഷണവും നല്‍കാന്‍ പോലിസ് തയ്യാറാണന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു. സിസ്റ്റര്‍ ഇതുവരെ നല്‍കിയ എല്ലാ പരാതികളിലും പോലീസ് നിയമാനുസൃത നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it