Kerala

ശ്രീറാം കടുത്ത മാനസികസമ്മര്‍ദത്തിലെന്ന്; ട്രോമ ഐസിയുവിലേക്ക് മാറ്റി

ശ്രീറാമിന് മാനസികാരോഗ്യവിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ശ്രീറാമിനെ മൂന്നുദിവസം നിരീക്ഷിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ബാഹ്യമായ പരിക്കുകളില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടേയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

ശ്രീറാം കടുത്ത മാനസികസമ്മര്‍ദത്തിലെന്ന്; ട്രോമ ഐസിയുവിലേക്ക് മാറ്റി
X

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കടുത്ത മാനസികസമ്മര്‍ദത്തിലാണെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന ശ്രീറാമിനെ ട്രോമ ഐസിയുവിലേക്ക് മാറ്റി. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് ശ്രീറാമിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയത്.

ശ്രീറാമിന് മാനസികാരോഗ്യവിദഗ്ധന്റെ സേവനം ലഭ്യമാക്കാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ശ്രീറാമിനെ മൂന്നുദിവസം നിരീക്ഷിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം. ബാഹ്യമായ പരിക്കുകളില്ലെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമുണ്ടേയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സ്‌കാനിങ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്. ഇതിനുശേഷമാവും തുടര്‍നടപടികള്‍ സ്വീകരിക്കുക. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുംവരെ ഐസിയുവില്‍ തുടരുമെന്നാണ് വിവരം. ഞായറാഴ്ച വൈകീട്ടാണ് ശ്രീറാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

അറസ്റ്റുചെയ്ത പ്രതിക്ക് സ്വകാര്യാശുപത്രിയില്‍ ചികില്‍സ നല്‍കുന്നത് വിവാദമായിരുന്നു. തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതിയാണ് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടത്. എന്നാല്‍, ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മെഡിക്കല്‍ കോളജ് ജയില്‍ സെല്ലിലേക്ക് മാറ്റാനും നിര്‍ദേശിക്കുകയായിരുന്നു. ശ്രീറാമിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചശേഷം ജയില്‍ സെല്ലില്‍ കിടത്താതെ പോലിസും ആശുപത്രി അധികൃതരും ചേര്‍ന്ന് വിവിധ പരിശോധനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

Next Story

RELATED STORIES

Share it