Kerala

സിസ്റ്റര്‍ അഭയ കേസ്: വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണ കോടതിയായ സിബിഐ കോടതിക്കു തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും ആവശ്യം

സിസ്റ്റര്‍ അഭയ കേസ്: വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി
X

കൊച്ചി: സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ നിര്‍ത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഇടപെടുന്നില്ലെന്നും അക്കാര്യം വിചാരണ കോടതിയായ സിബിഐ കോടതിക്കു തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിചാരണ നിര്‍ത്തിവയ്ക്കണമെന്നായിരുന്നു കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സ്റ്റെഫിയുടെയും ആവശ്യം. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം പ്രയോജനപ്പെടുത്താമെന്ന സിബിഐയുടെ വാദം അംഗീകരിച്ച കോടതി, വിചാരണ നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന നിലപാടെടുക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകര്‍ക്കു വീഡിയോ കോണ്‍ഫ്രന്‍സ് വഴി വിചാരണയില്‍ പങ്കെടുക്കാമെന്നും സഹായി മാത്രം വിചാരണ കോടതിയില്‍ ഉണ്ടായാല്‍ മതിയെന്നും സിബിഐ ചൂണ്ടിക്കാട്ടി. കാലത്തിനൊപ്പം മാറാന്‍ തയാറാവണമെന്ന് കോടതി കേസ് മുന്‍പു പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. കേസിന്റെ വിചാരണ മുന്നോട്ടുപോയല്ലേ തീരൂവെന്നും കോടതി ചൂണ്ടിക്കാട്ടി. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്.

സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു.വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ലോക്കല്‍ പോലിസ്് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസിന്റെ അന്വേഷണം 1993 ലാണ് സിബിഐ ഏറ്റെടുത്തത്.

Next Story

RELATED STORIES

Share it