Kerala

മിഠായി തെരുവില്‍ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന; അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമെന്ന് ആരോപണം

നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. മിക്ക കടകളും അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്.

മിഠായി തെരുവില്‍ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന; അനധികൃത നിര്‍മാണങ്ങള്‍ വ്യാപകമെന്ന് ആരോപണം
X

കോഴിക്കോട്: മിഠായി തെരുവിൽ അനധികൃത നിർമ്മാണങ്ങൾ വ്യാപകമാണെന്ന ആരോപണവുമായി പോലിസ് റിിപോർട്ട്. മിഠായി തെരുവിലെ തുടർച്ചയായ തീപിടുത്തത്തിന്‍റെ പശ്ചാത്തലത്തിൽ സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപോർട്ട് തയ്യാറാക്കിയതെന്ന് വിവിധ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

പരിശോധനാ റിപോർട്ട് ജില്ലാ പോലിസ് മേധാവി ഉടൻ ജില്ലാ കലക്ടർക്ക് കൈമാറും. മിഠായി തെരുവിന് സമീപത്തെ മൊയ്ദീൻ പള്ളി റോഡിലെ തീപിടുത്തത്തിന് പിന്നാലെയായിരുന്നു സ്പെഷ്യൽ ബ്രാഞ്ചിന്‍റെ നേതൃത്വത്തിൽ പോലിസ് മിഠായി തെരുവിലെ മുഴുവൻ കടകളിലും പരിശോധന നടത്തിയത്.

നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയതെന്നാണ് വിവരം. മിക്ക കടകളും അഗ്നിരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഷോട്ട് സർക്യൂട്ട് അടക്കമുണ്ടാവാൻ സാധ്യതയുള്ള തരത്തിൽ വൈദ്യുതി സംവിധാനങ്ങൾ പലയിടങ്ങളിലും താറുമാറായി കിടക്കുകയാണ്. സാധനങ്ങൾ കുന്നുകൂടി കിടക്കുന്നതിനാൽ തീപിടുത്തം ഉണ്ടായാൽ പെട്ടെന്ന് പടരാനുള്ള സാധ്യതയും കൂടുതലാണ്.

അഞ്ഞൂറ് പേജുള്ള പരിശോധനാ റിപോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷ് കമ്മീഷണർക്ക് കൈമാറിയത്. ഈ റിപോർട്ട് കലക്ടർക്കും അഗ്നിരക്ഷാ സേന ജില്ല മേധാവിക്കും കോർപ്പറേഷൻ മേയർക്കും സമർപ്പിക്കും. അതിന് ശേഷമായിരിക്കും ഏത് തരത്തിലുള്ള നടപടികൾ വേണമെന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക.

Next Story

RELATED STORIES

Share it