Kerala

എ​ടോ പോ​ടോ​ വി​ളി​; പി സി ജോർജിന് സ്പീക്കറുടെ ശാസന

നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രോ​ടു​ള്ള ജോർജിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം.

എ​ടോ പോ​ടോ​ വി​ളി​; പി സി ജോർജിന് സ്പീക്കറുടെ ശാസന
X

തി​രു​വ​ന​ന്ത​പു​രം: മോ​ശം പെ​രു​മാ​റ്റ​ത്തി​ന് പി സി ജോ​ർ​ജ് എം​എ​ൽ​എ​യെ ശാ​സി​ച്ച് സ്പീ​ക്ക​ർ പി ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭാ ജീ​വ​ന​ക്കാ​രോ​ടു​ള്ള ജോർജിന്റെ പെരുമാറ്റമാണ് വിമർശനത്തിന് കാരണം. ജോ​ർ​ജ് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച സ്പീ​ക്ക​ർ ജീ​വ​ന​ക്കാ​രെ എ​ടോ പോ​ടോ​യെ​ന്ന് വി​ളി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ സ്പീ​ക്ക​ര്‍​ക്ക് ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​ര​നെ പി​ സി ജോ​ര്‍​ജ് ഒ​രു കു​റി​പ്പ് ഏ​ൽ​പ്പി​ച്ചു. അ​ത് കൈ​മാ​റാ​ൻ താ​മ​സി​ച്ച​തി​നാ​ണ് ജീ​വ​ന​ക്കാ​ര​നെ​തി​രാ​യ ജോ​ർ​ജി​ന്‍റെ പ​രാ​മ​ർ​ശം. ഇ​ത് കേ​ട്ടാ​ണ് സ്പീ​ക്ക​ര്‍ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട​ത്.

Next Story

RELATED STORIES

Share it