Kerala

കൊറോണ പ്രതിരോധം: കേരള നിയമസഭയിലും ചെലവ് ചുരുക്കൽ നടപ്പാക്കും

എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതടക്കം 10 നടപടികളാണ് നടപ്പിലാക്കുന്നത്.

കൊറോണ പ്രതിരോധം: കേരള നിയമസഭയിലും ചെലവ് ചുരുക്കൽ നടപ്പാക്കും
X

തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയമസഭയിലും ചെലവ് ചുരുക്കൽ നടപ്പാക്കാൻ തീരുമാനിച്ചതായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമസഭയിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും സ്പീക്കർ അറിയിച്ചു.

സാമ്പത്തിക ബാധ്യത ചുരുക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്റേണൽ സ്ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പർച്ചേസിങ് ഉൾപ്പെടെ എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കുന്നതടക്കം 10 നടപടികളാണ് നിയമസഭയിൽ നടപ്പിലാക്കുന്നത്. 10 ചിലവ് ചുരുക്കൽ നടപടികൾ ചുവടെ:

1. നിയമസഭാ സെക്രട്ടേറിയറ്റിൽ പുതിയ തസ്തിക സൃഷ്ടിക്കൽ പൂർണ്ണമായി മരവിപ്പിക്കും.

2. സാമ്പത്തിക ബാധ്യത ചുരുക്കുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റിന്റെ നടപ്പ് ചെലവിനങ്ങളുടെ പട്ടിക പരിശോധിച്ച് ഇന്റേണൽ സ്ക്രൂട്ടിനി വഴി അനിവാര്യമല്ലാത്ത പർച്ചേസിങ് ഉൾപ്പെടെ എല്ലാ മേഖലകളിലും 25 ശതമാനം ചെലവ് ചുരുക്കലിനുവേണ്ടി നിർദേശങ്ങൾ സമർപ്പിക്കാനായി പ്രത്യേക സമിതിയെ നിയോഗിക്കും.

3. നിയമസഭാ സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച ഒരു പ്രവൃത്തി ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ തീരുമാനിച്ചു.

4.നിയമസഭാ സമിതികളുടെ അന്തർ സംസ്ഥാന പഠനയാത്രകൾ നിയന്ത്രിക്കും.

5. സാമാജികരുടെ വാസസ്ഥലത്ത് ഏറ്റവും അനിവാര്യമായതല്ലാത്ത അറ്റകുറ്റപ്പണികൾ നിയന്ത്രിക്കും.

6. നിയമസഭാ സെക്രട്ടേറിയറ്റ് പുതിയ വാഹനങ്ങൾ വാങ്ങുകയില്ല.

7. വാഹനങ്ങളുടെ വിനിയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.

8. ആസ്തി വികസന ഫണ്ട് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വന്തം മണ്ഡലത്തിലോ അനിവാര്യമായ സാഹചര്യങ്ങളിൽ ജില്ലയിലോ വിനിയോഗിക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും.

9. നിയമസഭയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 24 മണിക്കൂർ ഹെൽപ് ഡെസ്ക്കിൽ ഇതിനോടകം മൂവായിരത്തിലധികം പേർ പല തരത്തിലുള്ള സഹായങ്ങൾക്കായി ബന്ധപ്പെടുകയുണ്ടായി.

10. നിയമസഭാ ജീവനക്കാരുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ സാമൂഹിക അടുക്കളയിലേക്ക് എല്ലാ ദിവസവും 200 ഭക്ഷണപ്പൊതികൾ നൽകിവരുന്നു.

Next Story

RELATED STORIES

Share it