സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാ ഫലവും നെഗറ്റീവ്
മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും ആന്റിജന്‍ പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു.

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കൊവിഡ് പരിശോധനാഫലവും നെഗറ്റീവ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയും ആന്റിജന്‍ പരിശോധനാഫലം നേരത്തെ നെഗറ്റീവായിരുന്നു. മന്ത്രിമാരായ വി എസ് സുനില്‍കുമാറിന്റെയും എ സി മൊയ്തീന്റെയും ഇ പി ജയരാജന്റെയും ആന്റിജന്‍ പരിശോധനാഫലവും നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം കലക്ടറുടെ സമ്പര്‍ക്ക പട്ടികയില്‍ വന്നതിനെ തുടര്‍ന്നാണ് മന്ത്രിമാരും സ്പീക്കറും ഡിജിപിയും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
കരിപ്പൂര്‍ വിമാനാപകടസമയത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ, എ കെ ശശീന്ദ്രന്‍, എ സി മൊയ്തീന്‍, വി എസ് സുനില്‍കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. കെ ടി ജലീല്‍ എന്നീ മന്ത്രിമാരും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്ക് കലക്ടറുമായി സമ്പര്‍ക്കമുണ്ടായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി അടക്കമുള്ളവരുടെ സംഘത്തിലുണ്ടായിരുന്നു. പരിശോധനാഫലം നെഗറ്റീവാണെങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും നിലവില്‍ നിരീക്ഷണത്തില്‍തന്നെയാണ്.
RELATED STORIES
സൈനികനെ മര്ദ്ദിച്ച് മുതുകില് 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTമാധ്യമപ്രവര്ത്തകന് കെ പി സേതുനാഥ് ഉള്പ്പെടെ അഞ്ച്...
22 Sep 2023 12:08 PM GMTപാനായിക്കുളം സിമി കേസ്: എന്ഐഎയുടെ ഹരജി സുപ്രിംകോടതി തള്ളി
21 Sep 2023 9:32 AM GMTകാനഡയില് വീണ്ടും ഖലിസ്ഥാന് നേതാവ് കൊല്ലപ്പെട്ടു; വിസ നിര്ത്തിവച്ച്...
21 Sep 2023 8:05 AM GMTനിപ: ഭീഷണി ഒഴിഞ്ഞിട്ടില്ല; വിശദമായ പഠനം നടത്തുമെന്ന് മുഖ്യമന്ത്രി
19 Sep 2023 2:21 PM GMTപുതിയ പാര്ലിമെന്റില് ആദ്യ ബില് വനിതാസംവരണം; പ്രാബല്യത്തില് വരിക...
19 Sep 2023 10:08 AM GMT