മാധ്യമങ്ങള്‍ നെഗറ്റീവ് മാത്രം തുറന്നു കാട്ടുന്ന ഭൂതക്കണ്ണാടിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.
സമൂഹത്തിനുതകുന്ന നിയമ നിര്‍മാണങ്ങള്‍ നടക്കുന്ന നിയമസഭയിലെ നല്ല വശങ്ങള്‍ മൂടിവെച്ച് അസാധാരണമായി നടക്കുന്ന ചില സംഭവങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.
കൊച്ചി: മാധ്യമങ്ങള്‍ നെഗറ്റീവ് മാത്രം തുറന്നു കാട്ടുന്ന ഭൂതക്കണ്ണാടിയെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. എറണാകുളം ടൗണ്‍ ഹാളില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍(ഡബ്ല്യൂഎംഎഫ്) സംഘടിപ്പിച്ച കേരള മീറ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിനുതകുന്ന നിയമ നിര്‍മാണങ്ങള്‍ നടക്കുന്ന നിയമസഭയിലെ നല്ല വശങ്ങള്‍ മൂടിവെച്ച് അസാധാരണമായി നടക്കുന്ന ചില സംഭവങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. വളരെ സൂക്ഷ്മതയോടെ പൊതുജനങ്ങളുടെ നന്മയ്ക്കായി സഭയുടെ അകത്ത് പ്രവര്‍ത്തിക്കുന്ന സാമാജികരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസ ജീവിതം ആസ്വദിക്കുന്ന മലയാളിയുടെ സവിശേഷമായി കരുത്തും ഊര്‍ജവുമാണ് ലോകത്തിന്റെ ഏത് കോണിലും സ്വന്തം ഇടം കണ്ടെത്തുന്നതിന് സഹായിച്ചത്. ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാം മറക്കുന്ന സ്വഭാവമാണ് ഭൂരിഭാഗം ആളുകള്‍ക്കും. എന്നാല്‍ മറവി ബാധിക്കാത്ത സമൂഹത്തെയാണ് നമ്മുക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യൂഎംഎഫ് ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു, ഹൈബി ഈഡന്‍ എംഎല്‍എ, സംവിധായകന്‍ മധുപാല്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, ക്യാപ്റ്റന്‍ സുധീപ് മാലിക്, എസിപി കെ ലാല്‍ജി തുടങ്ങിയവര്‍ പങ്കെടുത്തു
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT