Kerala

ജലാശയങ്ങളില്‍ നിന്ന് മാലിന്യം നീക്കാന്‍ വാട്ടര്‍ ഗാര്‍ബേജ് സ്‌കൂപ്പറുമായി നാവിക സേന

നേവിയുടെ കപ്പല്‍ നന്നാക്കുന്ന യാര്‍ഡിലെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നാണ് യന്ത്രം ഉണ്ടാക്കിയത്. ഇന്നലെ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യന്ത്രം നീറ്റിലിറക്കി പരീക്ഷണവും നടത്തി.കായലിലും പുഴയിലും നിന്ന് പോളകളും പ്ലാസ്റ്റിക് അടക്കമുളള മാലിന്യവും യന്ത്രമുപയോഗിച്ച് നീക്കംചെയ്യാം. ഒരാള്‍ക്ക് കയറിയിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് യന്ത്രത്തിന്റെ നിര്‍മാണം

ജലാശയങ്ങളില്‍ നിന്ന് മാലിന്യം നീക്കാന്‍ വാട്ടര്‍ ഗാര്‍ബേജ് സ്‌കൂപ്പറുമായി നാവിക സേന
X

കൊച്ചി: ജലാശയങ്ങളില്‍ നിന്ന് മാലിന്യം നീക്കാന്‍ പ്രകൃതി സൗഹൃദ യന്ത്ര സംവിധാനമായ വാട്ടര്‍ ഗാര്‍ബേജ് സ്‌കൂപ്പര്‍ എന്ന യന്ത്രം വികസിപ്പിച്ചെടുത്ത് ദക്ഷിണ നാവിക ആസ്ഥാനം. നേവിയുടെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് യന്ത്രം വികസിപ്പിച്ചെടുത്തത്്. നേവിയുടെ കപ്പല്‍ നന്നാക്കുന്ന യാര്‍ഡിലെ ഉപയോഗശൂന്യമായ വസ്തുക്കളില്‍ നിന്നാണ് യന്ത്രം ഉണ്ടാക്കിയത്. ഇന്നലെ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ യന്ത്രം നീറ്റിലിറക്കി പരീക്ഷണവും നടത്തി. ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ കെ ചാവ്‌ലയും മറ്റ് നാവിക ഉദ്യോഗസ്ഥരും സന്നിഹിതനായിരുന്നു. കായലിലും പുഴയിലും നിന്ന് പോളകളും പ്ലാസ്റ്റിക് അടക്കമുളള മാലിന്യവും യന്ത്രമുപയോഗിച്ച് നീക്കംചെയ്യാം. ഒരാള്‍ക്ക് കയറിയിരുന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് യന്ത്രത്തിന്റെ നിര്‍മാണം. സൈക്കിളിന് സമാനമായുള്ള സീറ്റും പെഡലും ഹാന്‍ഡിലുമുള്ള യന്ത്രത്തില്‍ മാലിന്യം ശേഖരിക്കാനുള്ള ട്രേയും ഘടിപ്പിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it