മുസ്ലിം മാനേജ്മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

ജനം ടിവിയും ശാലോം ടിവിയും ഇടം പിടിച്ചപ്പോള്‍ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ചുള്ള പരാമര്‍ശമില്ല

മുസ്ലിം മാനേജ്മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

തിരുവനന്തപുരം: മനോരമ ഇയര്‍ ബുക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരിക്കുന്ന ചന്ദ്രിക, 1984 മുതല്‍ പ്രസിദ്ധീകരിക്കുന്ന സിറാജ്, കൂടാതെ മാധ്യമം, സുപ്രഭാതം തുടങ്ങിയ മുസ്ലീം മാനേജ്മെന്റിന് കീഴിലുള്ള എല്ലാ പത്രങ്ങളെയും ഒഴിവാക്കിയതിലാണ് പ്രതിഷേധം.

2019ലെ മനോരമ ഇയര്‍ബുക്കില്‍ പത്രങ്ങള്‍ എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ പത്രങ്ങളെ കുറിച്ചുള്ള വിവരണവും ഒപ്പമുണ്ട്. എന്നാല്‍ മുസ്ലീം മാനേജ്‌മെന്റിന്റെ കീഴിലുള്ള പ്രധാന പത്രങ്ങളുടെ പേര് പോലും ഇല്ല.സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഭാഗത്തു ജനം ടി.വിയും ശാലോം ടി.വിയും ഇടം പിടിച്ചപ്പോള്‍ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. ദര്‍ശന ടി.വിയേയും ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്‍, എന്നിവയാണ് പട്ടികയിലുള്ള മറ്റു ചാനലുകള്‍.ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയും പട്ടികയിലുണ്ട്.

RELATED STORIES

Share it
Top