കാലാവധി നീട്ടിയത് നിയമവിരുദ്ധം; വെള്ളാപ്പള്ളിക്കെതിരേ എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി
കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ ചേരാനിരുന്ന എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം കോടതി ഉത്തരവിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ച് പൊതുയോഗത്തിനെതിരേ സ്‌റ്റേ വാങ്ങുകയായിരുന്നു.

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി നിയമനടപടിയിലേക്ക്. കാലാവധി കഴിഞ്ഞിട്ടും ബൈലോ ഭേദഗതിയിലൂടെ ട്രസ്റ്റിന്റെ അധികാരം കൈയ്യാളുന്ന വെള്ളാപ്പള്ളിയുടെ രാജി ആവശ്യപ്പെട്ടാണ് നടപടിയിലേക്ക് നീങ്ങുന്നത്. കഴിഞ്ഞദിവസം ചേര്‍ത്തലയില്‍ ചേരാനിരുന്ന എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗം കോടതി ഉത്തരവിനെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ച് പൊതുയോഗത്തിനെതിരേ സ്‌റ്റേ വാങ്ങുകയായിരുന്നു.
സ്‌റ്റേ മാറിക്കിട്ടാന്‍ വെള്ളാപ്പള്ളി വിഭാഗം കൊല്ലം കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചെങ്കിലും അനുകൂലവിധി നേടാനായില്ല. ഇതേത്തുടര്‍ന്നാണ് വാര്‍ഷിക പൊതുയോഗം മാറ്റിവച്ചത്. ഒരു ശാഖയില്‍ നിന്നും 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലാണ് വാര്‍ഷിക പൊതുയോഗത്തിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇത്തരത്തിലൊരു തിരഞ്ഞെടുപ്പ് പല ശാഖകളിലും നടന്നിട്ടില്ലെന്നും വെള്ളാപ്പള്ളി വിഭാഗത്തിന് താല്‍പര്യമുള്ളവരെ മാത്രം പ്രതിനിധികളായി തിരുകിക്കയറ്റിയെന്നും എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി ചൂണ്ടിക്കാട്ടിയതോടെയാണ് കോടതി സ്‌റ്റേ അനുവദിച്ചത്. മൂന്ന് വര്‍ഷമായിരുന്നു ട്രസ്റ്റ് ഭരണസമിതിയുടെ കാലാവധി.
എന്നാല്‍, ഏകപക്ഷീയമായ ബൈലോ ഭേദഗതി പ്രകാരം ഇതു അഞ്ചുവര്‍ഷമാക്കിയെന്ന് എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി ആരോപിക്കുന്നു. ഈ നീക്കത്തിന് കമ്പനി ആക്ട് പ്രകാരം നിലനില്‍പ്പില്ലെന്ന് നിയമപരമായി ബോധ്യപ്പെട്ടതോടെയാണ് നിയമനടപടികളിലേക്ക് നീങ്ങാന്‍ എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി തീരുമാനിച്ചത്. കഴിഞ്ഞവര്‍ഷം കാലാവധി കഴിഞ്ഞ വെള്ളാപ്പള്ളി ഇപ്പോഴും ട്രസ്റ്റിന്റെ സെക്രട്ടറിയായി തുടരുകയാണ്. 2020ലാണ് അടുത്ത തിരഞ്ഞെടുപ്പ്. അതുവരെ കാത്തുനില്‍ക്കാതെ വെള്ളാപ്പള്ളി സ്ഥാനമൊഴിയണമെന്ന് എസ്എന്‍ ട്രസ്റ്റ് സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.
ബൈലോ ഭേദഗതിയായിരുന്നു വാര്‍ഷിക പൊതുയോഗത്തില്‍ നടക്കാനിരുന്നത്. മുമ്പ് ബൈലോ ഭേദഗതി നടത്തി ഭരണ കാലാവധി മൂന്നില്‍ നിന്നും അഞ്ചുവര്‍ഷമാക്കിത് നിയമവിരുദ്ധമെന്നാണ് സംരക്ഷണ സമിതിക്കാര്‍ പറയുന്നത്. വാര്‍ഷിക പൊതുയോഗം കോടതി തടഞ്ഞതോടെ വെള്ളാപ്പള്ളി വിഭാഗത്തിനെതിരേ തങ്ങള്‍ ആദ്യജയം തേടിയെന്നും സംരക്ഷണ സമിതി പറയുന്നു.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT