Kerala

കോട്ടയം നാട്ടകത്ത് കുറ്റിക്കാട്ടില്‍ പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം

ചിങ്ങവനം എസ്എച്ച്ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടേതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.

കോട്ടയം നാട്ടകത്ത് കുറ്റിക്കാട്ടില്‍ പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം
X

കോട്ടയം: നാട്ടകത്ത് കുറ്റിക്കാട്ടില്‍ അസ്ഥികൂടം കണ്ടെത്തി. നാട്ടകം മറിയപ്പള്ളി ഇന്ത്യന്‍ പ്രസിനു പിന്നില്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തില്‍നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പുരയിടത്തിലെ പുളിമരത്തിന്റെ ചുവട്ടിലായാണ് പുരുഷന്റേതെന്ന് തോന്നിക്കുന്ന അസ്ഥികൂടം കിടക്കുന്നത്.

ഇന്ന് രാവിലെ പുരയിടത്തിലെ കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്നവരാണ് പുളിമരച്ചുവട്ടില്‍ അസ്ഥിയും സമീപത്തായി തലയോട്ടിയും കണ്ടെത്തിയത്. പുളിമരത്തില്‍നിന്ന് കയറും കണ്ടെടുത്തു. തുടര്‍ന്ന് വിവരം പോലിസില്‍ അറിയിക്കുകയായിരുന്നു. ചിങ്ങവനം എസ്എച്ച്ഒ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുളിമരത്തില്‍ തുങ്ങിമരിച്ചയാളുടേതാണ് അസ്ഥികൂടമെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു. കോട്ടയം എസ്പി ജയദേവും സ്ഥലത്തെത്തി പരിശോധന നടത്തി.


Next Story

RELATED STORIES

Share it