Kerala

ശിവശങ്കര്‍ എന്‍ ഐ എ കോടതിയിലും മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചു; 22 ന് പരിഗണിക്കും

സ്വര്‍ണക്കടത്ത് നടന്ന കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.

ശിവശങ്കര്‍ എന്‍ ഐ എ കോടതിയിലും  മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചു; 22 ന് പരിഗണിക്കും
X

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.തിരുവനന്തപുരം വിമാനത്താവളം വഴി ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് നടന്ന കേസില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റ് ഭയപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. ഹരജി പ്രത്യേക എന്‍ഐഎ കോടതി ഈമാസം 22ന് പരിഗണിക്കും. ഇതുവരെ 101 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിനായി കൊച്ചിക്കും തിരുവനന്തപുരത്തിനും ഇടയില്‍ 60 തവണ യാത്ര ചെയ്തു.

നോട്ടീസ് നല്‍കിയിട്ട് ഇതുവരെ ഒരിക്കല്‍ പോലും വരാതിരുന്നിട്ടില്ല. കഴിഞ്ഞ തവണ ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് 10 മിനിറ്റിനകം ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് വാഹനത്തില്‍ പോകുന്നതിനിടെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ശാരീരിക അവശതകള്‍ ഉണ്ടെങ്കിലും ഇതുവരെ ചോദ്യം ചെയ്യലിനോട് സഹകരിച്ചിട്ടുണ്ടെന്നും ജാമ്യഹരജിയില്‍ പറയുന്നു.നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹരജി പ്രകാരം ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റു ചെയ്യരുതെന്ന് എന്‍ഫോഴ്‌സമെന്റിനോടും കസ്റ്റംസിനോടും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it