സിസ്റ്റര്‍ ലൂസിക്ക് സഭയില്‍ നിന്ന് പുറത്ത്‌പോകാന്‍ നോട്ടീസ്

സിസ്റ്റര്‍ ലൂസിക്ക് സഭയില്‍ നിന്ന് പുറത്ത്‌പോകാന്‍ നോട്ടീസ്

വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. എഫ്സിസി സന്യസ്ത സമൂഹത്തില്‍ നിന്ന് പുറത്ത്‌പോകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മൂന്നാം തവണയാണ് സിസ്റ്റര്‍ ലൂസിക്ക് എഫ് സിസിയിന്‍ നിന്നും നോട്ടീസ് ലഭിക്കുന്നത്. പുറത്തുപോകാന്‍ തയ്യാറായില്ലങ്കില്‍ പുറത്താക്കും എന്ന മുന്നറിയിപ്പും നോട്ടീസില്‍ നല്‍കിയിട്ടുണ്ട്. സിനഡ് തീരുമാനം ലംഘിച്ച് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെയുള്ള പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടീസില്‍ പറയുന്നുണ്ട്. എന്നാല്‍ സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു.


RELATED STORIES

Share it
Top