Kerala

സില്‍വര്‍ ലൈന്‍: ഡിപിആറിന് മുമ്പ് ശരിയായ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്ന് ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ലക്ഷ്യമെന്താണെന്നു മനസിലാകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള എത്ര സര്‍വേകളാണ് ജനങ്ങള്‍ സഹിക്കേണ്ടിവരുകയെന്നും കോടതി ആരാഞ്ഞു

സില്‍വര്‍ ലൈന്‍: ഡിപിആറിന് മുമ്പ് ശരിയായ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്ന് ഹൈക്കോടതി
X

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി.ഡിപിആറിന് മുമ്പ് ശരിയായ സര്‍വ്വേ നടത്തിയിരുന്നെങ്കില്‍, ഇപ്പോഴത്തെ സര്‍വേയുടെ ആവശ്യമില്ലായിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.റെയില്‍വേ ബോര്‍ഡിന്റെ അന്തിമാനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കല്‍ പാടില്ലെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലക്കാരായ മുരളീകൃഷ്ണന്‍, കുര്യന്‍ ടി കുര്യന്‍, പി ജെ ജോണിക്കുട്ടി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.

സര്‍ക്കാര്‍ നടപടികളുടെ കാര്യത്തില്‍ ഇപ്പോഴും കോടതിയെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ജനങ്ങളെ ഭയപ്പെടുത്തരുതെന്നു വ്യക്തമാക്കിയ കോടതി പദ്ധതി നിയമപരമാണെങ്കില്‍ ആരും എതിരാകില്ലെന്നും വിശദീകരിച്ചു. ഡിപിആര്‍ പുറത്തുവിടുന്നതിനു മുമ്പായി സര്‍വേ പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഇപ്പോഴത്തെ സര്‍വേകള്‍ ഒഴിവാക്കാമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍പാലിച്ചുള്ള സര്‍വേക്ക് തടസമില്ലെന്നു കോടതി വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സര്‍വേ ആന്‍ഡ് ബൗണ്ടറി ആക്ട് പ്രകാരം ഇപ്പോള്‍ നടക്കുന്ന സര്‍വേയുടെ ലക്ഷ്യമെന്താണെന്നു മനസിലാകുന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള എത്ര സര്‍വേകളാണ് ജനങ്ങള്‍ സഹിക്കേണ്ടിവരുകയെന്നും കോടതി ആരാഞ്ഞു. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലുള്ളതിനാല്‍ ഹരജി മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.പാരിസ്ഥിതികാഘാത പഠനത്തിനും 2013 ലെ ഭൂമിയേറ്റെടുക്കല്‍ നിയമപ്രകാരം ന്യായമായ നഷ്ടപരിഹാരം നല്‍കുന്നതിന്റെയും ഭാഗമായാണ് സര്‍വേ നടത്തി പോസ്റ്റുകള്‍ സ്ഥാപിക്കുന്നതെന്നും കെ റെയില്‍ കോടതിയില്‍ അറിയിച്ചു. ഹരജി ജനുവരി 12 നു വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it