Kerala

ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്തംബര്‍ 30ന് കൊച്ചിയില്‍

വൈകുന്നേരം 4.30 ന് കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍നടക്കുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും

ഷിപ്പിംഗ് ട്രേഡ് മീറ്റ് സെപ്തംബര്‍ 30ന് കൊച്ചിയില്‍
X

കൊച്ചി: കേരളത്തിലെ തീരദേശ കപ്പല്‍ സര്‍വീസും അനുബന്ധഷിപ്പിംഗ് വ്യവസായങ്ങളും വികസിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ കപ്പല്‍ സര്‍വീസ് നടത്തുന്ന ജെ എം ബാക്‌സി ആന്‍ഡ് കമ്പനി, കപ്പല്‍ ഓപ്പറേറ്റര്‍'റൗണ്ട് ദി കോസ്റ്റ്'കമ്പനി എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30ന് ഷിപ്പിംഗ് ട്രേഡ് മീറ്റ് നടക്കും. വൈകുന്നേരം 4.30 ന് കൊച്ചി ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍നടക്കുന്ന മീറ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും.

വിദേശഇന്ത്യന്‍ കപ്പല്‍ കമ്പനികളുടെ ഏജന്‍സി പ്രതിനിധികള്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ ഷിപ്പിംഗ് രംഗത്തുള്ള കയറ്റുമതിക്കാരുടെടെയും ഇറക്കുമതിക്കാരുടെയും പ്രതിനിധികള്‍,കേരളത്തിലെ പ്രമുഖ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍,കേരളം, തമിഴ്‌നാട്,കര്‍ണാടക തുടങ്ങിയ സംസ്ഥാനത്തെ മറ്റ് വ്യവസായ സംഘടനകളുടെയും ഷിപ്പിംഗ് കയറ്റുമതി, ഇറക്കുമതി വ്യവസായങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ ട്രേഡ് മീറ്റില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it