Kerala

വിദ്യാര്‍ഥി സംഘര്‍ഷം: അങ്ങാടിപ്പുറം പോളിയില്‍ ലാത്തി വീശി

ഗെയിറ്റിന് ഇരു ഭാഗത്തു നിന്നും ബഹളവും തുടര്‍ന്ന് സംഘര്‍ഷവും ആരംഭിച്ചു. പോലിസ് എത്തി ലാത്തി വീശി ഇരുവിഭാഗത്തേയും വിരട്ടി ഓടിക്കുകയായിരുന്നു.

വിദ്യാര്‍ഥി സംഘര്‍ഷം: അങ്ങാടിപ്പുറം പോളിയില്‍ ലാത്തി വീശി
X

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ പോലിസ് ലാത്തി വീശി. കെഎസ്‌യു, എംഎസ്എഫ് വിഭാഗങ്ങള്‍ ഒരു ഭാഗത്തും, എസ്എഫ്‌ഐ എതിര്‍ ചേരിയിലും അണിനിരന്നായിരുന്നു സംഘര്‍ഷം. പോളിയില്‍ കഴിഞ്ഞ ദിവസം കെഎസ്‌യു, എം എസ്എഫ് സംഘടനകള്‍ യൂനിറ്റ് രൂപീകരിച്ചിരുന്നു. ഇതേ ചൊല്ലി എസ്എഫ്‌ഐയുമായി വാക്ക് തര്‍ക്കമുണ്ടായി.

ഇതേ തുടര്‍ന്നാണ് ഗെയിറ്റിന് ഇരു ഭാഗത്തു നിന്നും ബഹളവും തുടര്‍ന്ന് സംഘര്‍ഷവും ആരംഭിച്ചു. പോലിസ് എത്തി ലാത്തി വീശി ഇരുവിഭാഗത്തേയും വിരട്ടി ഓടിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it