എസ്എഫ്‌ഐയുടെ ആക്രമണത്തിനിരയായ അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

എസ്എഫ്‌ഐയുടെ ആക്രമണത്തിനിരയായ അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐയുടെ ആക്രമണത്തിനിരയായ അഖിലിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അഖിലിന് ആന്തരിക രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്കു വിധേയനാക്കിയത്.

ശസ്ത്രക്രിയ പൂര്‍ത്തിയായെന്നും അഖിലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ വ്യക്തമാക്കി. അഖിലിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇന്നു രാവിലെയാണ് കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ ചേര്‍ന്ന് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഖിലിനെ പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു.

കോളജ് കാമ്പസിലെ മരച്ചുവട്ടില്‍ ഇരുന്ന് പാട്ടുപാടിയതിനാണ് എസ്എഫ്‌ഐ നേതാക്കള്‍ വിദ്യാര്‍ഥിയെ കുത്തിയതെന്നാണ് സഹപാഠികളുടെ മൊഴി.

RELATED STORIES

Share it
Top