Kerala

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവിന്റെ ആത്മഹത്യയില്‍ നിധീഷ് മുരളീധരനെ പ്രതി ചേര്‍ത്തു

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവിന്റെ ആത്മഹത്യയില്‍ നിധീഷ് മുരളീധരനെ പ്രതി ചേര്‍ത്തു
X

തിരുവനന്തപുരം: ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നിതീഷ് മുരളീധരനെ പ്രതി ചേര്‍ത്തു. പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിനാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ നിധീഷ് പീഡിപ്പിച്ചുവെന്ന് വ്യക്തമാക്കിയുളള വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് ആത്മഹത്യ ചെയ്തത്. തമ്പാനൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പൊന്‍കുന്നം പോലിസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. കോട്ടയം സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നിധീഷ് മുരളീധരനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയില്‍ എത്തിയ തമ്പാനൂര്‍ പോലിസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങള്‍ തേടിയിരുന്നു. എന്നാല്‍ ഇയാള്‍ ഒളിവിലെന്നാണ് സൂചന ലഭിച്ചത്. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നിതീഷ് മുരളീധരന്റെ കട അടിച്ച് തകര്‍ത്തിരുന്നു.




Next Story

RELATED STORIES

Share it