സിപിഎമ്മില്‍ വീണ്ടും ലൈംഗിക ആരോപണം; നഗരസഭ കൗണ്‍സിലറുടെ ഭര്‍ത്താവ് ജില്ലാ കമ്മിറ്റി അംഗത്തിനെതിരേ പരാതി നല്‍കി
ആലപ്പുഴ നഗരസഭ കൗണ്‍സിലറായ യുവതിയുടെ ഭര്‍ത്താവാണ് ജില്ല കമ്മിറ്റി അംഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ 17ന് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.

ആലപ്പുഴ: ചെര്‍പ്പുളശ്ശേരിക്ക് പിന്നാലെ സിപിഎമ്മില്‍ വീണ്ടും ലൈംഗിക ആരോപണവും സംസ്ഥാന നേതൃത്വത്തിന് പരാതിയും. ആലപ്പുഴ നഗരസഭ കൗണ്‍സിലറായ യുവതിയുടെ ഭര്‍ത്താവാണ് ജില്ല കമ്മിറ്റി അംഗത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി അംഗമായ ഭാര്യയുമായി ജില്ല കമ്മിറ്റി അംഗത്തിന് അവിഹിത ബന്ധമുണ്ടെന്നാണ് പാര്‍ട്ടി അംഗം കൂടിയായ ഭര്‍ത്താവ് നല്‍കിയ പരാതി. സംഭവം നേരില്‍ കണ്ട അടിസ്ഥാനത്തിലാണ് പരാതി. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 17ന് നല്‍കിയ പരാതിയില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
എന്നാല്‍ പരാതി നല്‍കിയ ശേഷം ജില്ല കമ്മിറ്റി അംഗമായ നേതാവില്‍ നിന്ന് ജീവന് ഭീഷണി ഉണ്ടായതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പ് വേളയില്‍ പരാതി ഒതുക്കാനാണ് നേതൃത്വത്തിന്റെ നീക്കമെന്ന് അറിയുന്നു. എന്നാല്‍, ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ പ്രസംഗകര്‍ വിഷയം ഉന്നയിച്ചതോടെ സംഭവം പുറത്തായി. ഇതോടെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകാത്ത സ്ഥിതിയാണ്.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT