ബിനോയ് കോടിയേരിക്കെതിരേ പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസെടുത്തേക്കും

മെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരേ പരാതി നല്‍കിയത്.

ബിനോയ് കോടിയേരിക്കെതിരേ പരാതിപ്പെട്ട പെണ്‍കുട്ടിക്കെതിരേ കേസെടുത്തേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ ബാര്‍ ഡാന്‍സര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ യുവതിക്കെതിരേ പോലിസ് കേസെടുത്തേക്കും. ഇവര്‍ക്കെതിരേ ബിനോയ് കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുക.

മെയ് മാസത്തിലാണ് ബിനോയ് യുവതിക്കെതിരേ പരാതി നല്‍കിയത്. പരാതിക്കാരി തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നായിരുന്നു പരാതി. ഒന്നരമാസം മുമ്പ് പരാതി കണ്ണൂര്‍ റേഞ്ച് ഐജിക്ക് ലഭിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് കൈമാറുകയും ചെയ്തിരുന്നു. യുവതി അയച്ച കത്തടക്കം ബിനോയ് നല്‍കിയ തെളിവുകള്‍ ചേര്‍ത്ത് യുവതിക്കെതിരേ കേസെടുക്കാനാണ് കേരള പോലിസിന്റെ നീക്കം. അതേസമയം, പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നുമാണ് യുവതിയുടെ നിലപാട്.

RELATED STORIES

Share it
Top