Kerala

ഏഴ് ട്രെയിനുകള്‍ക്ക് ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു

ഏഴ് ട്രെയിനുകള്‍ക്ക് ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ചു
X

തിരുവനന്തപുരം: പുതുതായി ഏഴ് ട്രെയിനുകള്‍ക്ക് ഡി-റിസര്‍വ്ഡ് കോച്ചുകള്‍ അനുവദിച്ച് ഉത്തരവായതായി എന്‍ കെ പ്രേമചന്ദ്രന്‍ എംപി അറിയിച്ചു. ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യനഗരി എക്‌സ്പ്രസിന്(22645) എറണാകുളം മുതല്‍ തിരുവനന്തപുരം വരെ s-10, s-11 കോച്ചുകളും മുംബൈ കന്യാകുമാരി എക്‌സപ്രസിന്(16381) എറണാകുളം മുതല്‍ കന്യാകുമാരി വരെ s-9, s- 10 കോച്ചുകളും ഡി-റിസര്‍വ്ഡ് ആക്കിയിട്ടുണ്ട്. ഈ രണ്ടു ട്രെയിനുകളിലും യാത്രക്കാര്‍ക്ക് ഡി-റിസര്‍വ്ഡ് സൗകര്യം ഇന്നു മുതല്‍ പ്രയോജനപ്പെടുത്താം.

ട്രെയിന്‍ നം. 12218 ചണ്ഡിഗര്‍ - കൊച്ചുവേളി എക്‌സ്പ്രസിന് ഷൊര്‍ണൂര്‍ മുതല്‍ കൊച്ചുവേളി വരെ s-8, s-9 കോച്ചുകളിലും ട്രെയിന്‍ നം. 22656 നിസാമുദ്ദീന്‍ - തിരുവനന്തപുരം എക്‌സപ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ s-7, s-8 കോച്ചുകളിലും ഡി-റിസര്‍വ്ഡ് സൗകര്യം അനുവദിച്ചിട്ടുണ്ട്. ട്രെയിന്‍ നം. 22654 നിസാമുദ്ദീന്‍- തിരുവനന്തപുരം എക്‌സ്പ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ s-7, s-8 കോച്ചുകളില്‍ ഡി-റിസര്‍വ്ഡ് സൗകര്യം 25 മുതല്‍ പ്രാബല്യത്തില്‍ വരും. ട്രെയിന്‍ നം.22642 ഷാലിമാര്‍- തിരുവനന്തപുരം എക്‌സ്പ്രസിന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെ s-10, s-11 കോച്ചുകളില്‍ ഏപ്രില്‍ രണ്ട് മുതലും ട്രെയിന്‍ നം. 16526 ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസിന് എറണാകുളം മുതല്‍ കന്യാകുമാരി വരെ s-10, s-11 കോച്ചുകളും ഡി-റിസര്‍വ്ഡ് സൗകര്യം മെയ് അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വരും.

Next Story

RELATED STORIES

Share it