Kerala

വയനാട്ടില്‍ എല്‍ഡിഎഫിന് തിരിച്ചടി, യുഡിഎഫിന് വന്‍ മുന്നേറ്റം; സുല്‍ത്താന്‍ ബത്തേരിയില്‍ അട്ടിമറി ജയം

വയനാട്ടില്‍ എല്‍ഡിഎഫിന് തിരിച്ചടി, യുഡിഎഫിന് വന്‍ മുന്നേറ്റം; സുല്‍ത്താന്‍ ബത്തേരിയില്‍ അട്ടിമറി ജയം
X

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎഫ് മുന്നേറ്റം. വയനാട്ടില്‍ കല്‍പ്പറ്റ നഗരസഭയില്‍ മാത്രമായി എല്‍ഡിഫിന്റെ മുന്നറ്റമൊതുങ്ങി. വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് 14 സീറ്റുകളിലാണ് മുന്നേറുന്നത്. എല്‍ഡിഎഫ് മൂന്ന് സീറ്റുകളിലാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്.

വയനാട് ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. അതുപോലെ മാനന്തവാടി നഗരസഭയിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍ഡിഎഫിനെ പിന്നിലാക്കി 20 ഡിവിഷനുകളിലും യുഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡിഎഫിന് 9 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ബത്തേരി നഗരസഭ ഭരണം എല്‍ഡിഎഫില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് യുഡിഎഫ്. ബത്തേരി നഗരസഭ ചെയര്‍മാന്‍ ടികെ രമേഷ് ഉള്‍പ്പെടെ തോറ്റു. ബ്രഹ്‌മഗിരി സൊസൈറ്റി ക്രമക്കേട് അടക്കം എല്‍ഡിഎഫിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

വയനാട്ടിലെ കല്‍പ്പറ്റ നഗരസഭയില്‍ 15 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് എട്ടു സീറ്റുകളിലും എന്‍ഡിഎ രണ്ടു സീറ്റുകളിലും വിജയിച്ചു. കല്‍പ്പറ്റ നഗരസഭ ഭരണം യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. അതേസമയം, മാനന്തവാടി നഗരസഭയില്‍ 21 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചു. 14 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇവിടെയും യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തിയതും ബത്തേരി നഗരസഭ ഭരണം പിടിച്ചെടുത്തതും കോണ്‍ഗ്രസിന് വയനാട്ടില്‍ നേട്ടമായി. വയനാട്ടിലെ നാല് ബ്ലോക്ക് പഞ്ചായത്തുകളില്‍ നാലിടത്തും യു.ഡി.എഫ് ആണ് മുന്നേറുന്നത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നേറ്റമാണ്. 18 പഞ്ചായത്തുകളില്‍ യു.ഡി.എഫും നാലു പഞ്ചായത്തുകള്‍ എല്‍ഡിഎഫുമാണ് മുന്നേറുന്നത്.







Next Story

RELATED STORIES

Share it