മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു
സംസ്‌കാര ചടങ്ങുകള്‍ എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ നാളെ രാവിലെ 11.30ന് നടക്കും

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരി കെ കല്ല്യാണികുട്ടിയമ്മയുടെ മകനുമായിരുന്ന തൃശൂര്‍ കൊച്ചാട്ടില്‍ വീട്ടില്‍ ഗോപിനാഥ് കൊച്ചാട്ടില്‍ (82)അന്തരിച്ചു. രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ ഫ്‌ലാറ്റിലായിരുന്നു അന്ത്യം. പിതാവ്: പരേതനായ സി. കുട്ടന്‍ നായര്‍. ഭാര്യ: സുശീല ഗോപിനാഥ്മക്കള്‍ : രഞ്ജീവ് ഗോപീനാഥ്, ശര്‍മ്മിള ഗോപീനാഥ്.ഡല്‍ഹിയില്‍ ലിങ്ക് എന്ന മാഗസീനിലാണ് ഗോപിനാഥ് മാധ്യമപ്രവര്‍ത്തനം തുടങ്ങിയത്. തുടര്‍ന്ന് പാട്രിയോട്ട്, ഹോങ്കോങിലെ മോണിംഗ് പോസ്റ്റ്, ഹോങ്കോങ് സ്റ്റാന്‍ഡേര്‍ഡ്, സൗത്ത് ചൈന മോണിംഗ് പോസ്റ്റ്, ഡെക്കാണ്‍ ഹെറാള്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. കേരളത്തിലേക്ക് തിരികെ വന്നപ്പോള്‍ കേരള കൗമുദിയില്‍ സൈബര്‍ വിഭാഗത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോലി തുടര്‍ന്നു.ഗോപിനാഥിന്റെ സംസ്‌കാര ചടങ്ങുകള്‍ എറണാകുളം രവിപുരം പൊതുശ്മശാനത്തില്‍ നാളെ രാവിലെ 11.30ന് നടക്കും.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT