Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അസൈന്‍ കാരന്തൂര്‍ നിര്യാതനായി

കാരന്തൂരിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അസൈന്‍ കാരന്തൂര്‍ നിര്യാതനായി
X

കോഴിക്കോട്: തല്‍സമയം എഡിറ്ററും മാധ്യമം മുന്‍ ഡെപ്യൂട്ടി എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ അസൈന്‍ കാരന്തൂര്‍ (65) നിര്യാതനായി. കാരന്തൂരിലെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ കുഴഞ്ഞുവീണ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാധ്യമത്തിന്റെ തുടക്കം മുതല്‍ വിവിധ യൂണിറ്റുകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഡെപ്യൂട്ടി എഡിറ്ററായാണ് വിരമിച്ചത്.

പരേതനായ പാറപ്പുറത്ത് അവറാന്‍കോയ ഹാജിയുടെ മകനാണ്. സഹോദരങ്ങള്‍: പ്രഫ. പി കോയ (തേജസ് മുന്‍ മാനേജിങ് എഡിറ്റര്‍), സി പി മുഹമ്മദ് കോയ(ദുബയ്), പി ആലിക്കോയ, ഡോ. അബ്ദുല്‍ അസീസ് (ഓര്‍ിത്തോളജിസ്‌റ്, കോയമ്പത്തൂര്‍), പി ഹബീബ് (ദുബയ്).

ഖബറടക്കം വൈകീട്ട് 7.30ന് കാരന്തൂർ ജുമാ മസ്ജിദിൽ



Next Story

RELATED STORIES

Share it