Kerala

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനെതിരേ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ

നിറപുഞ്ചിരിയോടെയുള്ള ബഷീറിന്റെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കാളിയാവുന്നതായും മജീദ് ഫൈസി വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം: ശ്രീറാം വെങ്കിട്ടരാമനെതിരേ നടപടിയെടുക്കണമെന്ന് എസ്ഡിപിഐ
X

കോഴിക്കോട്: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകടമരണത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഗാധമായ ദു:ഖം രേഖപ്പെടുത്തി. നിറപുഞ്ചിരിയോടെയുള്ള ബഷീറിന്റെ മുഖം ആര്‍ക്കും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കാളിയാവുന്നതായും മജീദ് ഫൈസി വ്യക്തമാക്കി.

അപകടമരണത്തിനുത്തരവാദിയായ ഐഎഎസ് ഓഫിസര്‍ ശ്രീറാം വെങ്കിട്ടരാമനെതിരേ അടിയന്തരനടപടിയെടുക്കണമെന്ന് മജീദ് ഫൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉന്നത ബ്യൂറോക്രാറ്റിന്റെ നിയമലംഘനത്തിലൂടെ ഒരു കുടുംബമാണ് അനാഥമായിരിക്കുന്നത്. ആ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്‍കണം. കുറ്റക്കാര്‍ സ്വാധീനമുള്ളവരാവുമ്പോള്‍ അവരെ രക്ഷിക്കാന്‍ പോലിസ് നടത്തുന്ന അമിതാവേശം അപകടകരമാണ്. അപകടം സംബന്ധിച്ച് കൃത്യവും സത്യസന്ധവുമായ അന്വേഷണം വേണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it