Kerala

ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത് അസാധാരണ നടപടി'; ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെകെ രമ

ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത് അസാധാരണ നടപടി; ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെകെ രമ
X

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കായുള്ള സര്‍ക്കാരിന്റെ അസാധാരണ നീക്കത്തിനെതിരെ കെകെ രമ രംഗത്ത്. ഇത് അസാധാരണ നടപടിയാണെന്ന് കെ കെ രമ പ്രതികരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പുറത്തുവിട്ടാല്‍ ആഭ്യന്തര സുരക്ഷാ പ്രശ്നം ഉണ്ടാകുമോ എന്ന് ചോദിച്ചാണ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടുമാര്‍ക്കും വിയ്യൂര്‍ അതീവ സുരക്ഷ ജയില്‍ സൂപ്രണ്ടിനും ജയില്‍ ആസ്ഥാനത്ത് നിന്ന് കത്തയച്ചത്.

പ്രതികളെ പുറത്തുവിട്ടാല്‍ സുരക്ഷാപ്രശ്നമുണ്ടാകുമോ എന്ന് അറിയേണ്ടത് ജയില്‍ സൂപ്രണ്ടുമാര്‍ക്കല്ലല്ലോ എന്ന് കെ കെ രമ ചോദിക്കുന്നു. ഇവിടുത്തെ പോലിസ് മേധാവികള്‍ക്കാണല്ലോ. അവരാണല്ലോ തീരുമാനിക്കേണ്ടത്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു എന്നും കെ കെ രാമപറയുന്നു.

ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്നവുമില്ല. ഇഷ്ടം പോലെ ലാവിഷായിട്ട് ജീവിക്കാനുള്ള സൗകര്യമാണ് ഈ സര്‍ക്കാര്‍ ഈ ടിപി കേസ് പ്രതികള്‍ക്ക് ചെയ്തു കൊടുക്കുന്നുത്- കെ കെ രമ പറഞ്ഞു.




Next Story

RELATED STORIES

Share it