Kerala

കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം

കാണാതായ മല്‍സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതം
X

കണ്ണൂര്‍: കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. കണ്ണൂര്‍ സിറ്റി ആയിക്കരയില്‍ നിന്നു പോയ ആദികടലായി വട്ടക്കുളം കാടാങ്കണ്ടി നിഷാ ക്വാര്‍ട്ടേഴ്‌സിലെ കെ കെ ഫാറൂഖ്, ചാവക്കാട് നിന്ന് മല്‍സ്യ ബന്ധനത്തിന് പോയ തമ്പുരാന്‍ എന്ന വള്ളത്തിലെ ആലപ്പുഴ അമ്പലപ്പുഴ തോട്ടപ്പള്ളി ഹൗസില്‍ രാജീവ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ശക്തമായ കാറ്റില്‍ വള്ളങ്ങളില്‍ നിന്ന് തെറിച്ചു വീണാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ഇരുവരെയും കണ്ടെത്താനായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മല്‍സ്യത്തൊഴിലാളികളുടെ 5 വള്ളങ്ങളും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും എയര്‍ ക്രാഫ്റ്റും തിരച്ചില്‍ നടത്തുന്നുണ്ട്.




Next Story

RELATED STORIES

Share it