മോദി ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ അദാനിയും അംബാനിയും മാത്രം: പി അബ്ദുല്‍ മജീദ് ഫൈസി
കോര്‍പ്പറേറ്റുകള്‍ക്കും വരേണ്യവര്‍ഗങ്ങള്‍ക്കും വേണ്ടിയായിരുന്നു മോദി ഭരണം. അടിസ്ഥാന ജനവിഭാഗങ്ങളേയും കര്‍ഷകരേയും മറന്ന് കുത്തകകള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു മോദി.

വടകര: രാജ്യത്ത് മോദി ഭരണം വീണ്ടും വരണമെന്നാഗ്രഹിക്കുന്നവര്‍ അദാനിയും അംബാനിയും മാത്രമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. എസ്.ഡി.പി.ഐ വടകര പാര്‍ലിമെന്റ് മണ്ഡലം തിരഞ്ഞടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റുകള്‍ക്കും വരേണ്യവര്‍ഗങ്ങള്‍ക്കും വേണ്ടിയായിരുന്നു മോദി ഭരണം. അടിസ്ഥാന ജനവിഭാഗങ്ങളേയും കര്‍ഷകരേയും മറന്ന് കുത്തകകള്‍ക്ക് വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു മോദി. കേരളത്തില്‍ ഇരുമുന്നണികളുടേയും ബി.ജെ.പി വിരുദ്ധത കാപട്യമാണ്. ബിജെപിയുടെ ഏക എംഎല്‍എ അതിന്റെ ഉദാഹരണമാണ്. ഫൈസി കൂട്ടിച്ചേര്‍ത്തു.
കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍, വടകര മണ്ഡലം സ്ഥാനാര്‍ത്ഥി മുസ്തഫ കൊമ്മേരി, ഡെയ്സി ബാലസുബ്രഹ്മണ്യം, സി എ റഊഫ്, സി എ ഹാരിസ്, സലീം എന്‍ജിനീയര്‍, ജലീല്‍ സഖാഫി, അഡ്വ: ഷബീര്‍, ഇബ്രാഹിം കൂത്ത്പറമ്പ്, ഹാറൂണ്‍ കടവത്തൂര്‍, ഇസ്മയില്‍ കമ്മന, ഉമ്മര്‍ മാസ്റ്റര്‍, സാലിം അഴിയൂര്‍, നസീമ ഹനീഫ സംസാരിച്ചു. കണ്വന്ഷന് ശേഷം റാലിയും നടന്നു.
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTബജ്റങ്ദളിന്റെ ആയുധവില്പ്പനയോട് ഫേസ്ബുക്ക് കണ്ണടയ്ക്കുന്നതെന്തിന്
17 Feb 2023 4:10 PM GMTമദ്റസകൾ പൂട്ടിക്കാൻ സംഘപരിവാരം
6 Jan 2023 3:42 PM GMTഗുജറാത്ത്: മുസ് ലിംകള്‍ ആര്‍ക്ക് വോട്ട് ചെയ്തു...?
14 Dec 2022 5:19 PM GMTഇന്ത്യയുടെ ചരിത്രം തിരുത്തി എഴുതുകയാണ്
1 Dec 2022 3:31 PM GMTപോക്സോ കണക്കുകളും ബിജെപിയുടെ തമിഴ് പ്രേമവും
24 Nov 2022 1:41 PM GMT