Kerala

ജനജീവിതം ദുസ്സഹമാക്കുന്ന നികുതി വര്‍ധനവ്; എസ്ഡിപിഐ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

സര്‍വ്വ മേഖലയിലും നികുതി വര്‍ധനവ് യഥാര്‍ഥത്തില്‍ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍

ജനജീവിതം ദുസ്സഹമാക്കുന്ന നികുതി വര്‍ധനവ്; എസ്ഡിപിഐ താലൂക്ക് ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
X

കൊച്ചി :സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ സര്‍വമേഖലയിലുമുള്ള നികുതി വര്‍ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപി ഐ) എറണാകുളം ജില്ലാ കമ്മിറ്റി വിവിധ താലൂക്ക് ഓഫിസുകളിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.

തൃക്കാക്കര,എറണാകുളം സംയുക്ത മണ്ഡലം കമ്മിറ്റി കണയന്നൂര്‍ താലൂക്ക് ഓഫിസിലേക്ക് നടത്തുന്ന മാര്‍ച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉത്ഘാടനം ചെയ്തു.സര്‍വ്വ മേഖലയിലും നികുതി വര്‍ദ്ധനവ് യഥാര്‍ത്ഥത്തില്‍ ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തിക അവസ്ഥ പരിഗണിക്കാതെയുള്ള വികസന പദ്ധതികളും കടമെടുക്കലും കുത്തഴിഞ്ഞ ചിലവുകളുമൊക്കെ വരുത്തി വെച്ച ബാധ്യതകളാണ് ജനങ്ങള്‍ക്ക് മേല്‍ നികുതിയായി ചുമത്തുന്നത്. ഇത് കൂടുതല്‍ സംസ്ഥാനത്തിന്റെ നട്ടെല്ല് ഓടിക്കുന്ന നടപടിയായിരിക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കുന്നത്ത്‌നാട് താലൂക്ക് ഓഫിസ് മാര്‍ച്ച് ജില്ലാ പ്രസിഡന്റ് വികെ ഷൗക്കത്ത് അലി,കോതമംഗലം താലൂക്ക് ഓഫിസ് മാര്‍ച്ച് ജില്ലാ ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ്,ആലുവ താലൂക്ക് ഓഫിസ് മാര്‍ച്ച് ജില്ലാ വൈസ് പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി,കൊച്ചിയില്‍ ജില്ലാ സെക്രട്ടറി ബാബു വേങ്ങൂര്‍, മൂവാറ്റുപുഴയില്‍ ജില്ലാ സെക്രട്ടറി ശിഹാബ് പടന്നാട്ട്, വൈപ്പിന്‍, പറവൂര്‍ കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂര്‍ താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് എസ്ഡിറ്റിയു ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം എന്നിവര്‍ ഉദ്്ഘാടനം ചെയ്തു.

Next Story

RELATED STORIES

Share it