Kerala

വീടുകള്‍ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ

പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളികളെ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അക്രമങ്ങളെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളിയും എസ്ടിയു പ്രവര്‍ത്തകനുമായ അസീസിന്റെ വീട് അക്രമിച്ച് നശിപ്പിച്ചത്.

വീടുകള്‍ക്ക് നേരെയുളള അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
X

പേരാമ്പ്ര: പൈതോത്ത് പള്ളിതാഴ പടിഞ്ഞാറെ എടത്തും കണ്ടിയില്‍ കെ എം സി അസീസിന്റെയും പുറ്റംപൊയില്‍ റിയാസിന്റെയും വീടുകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ എസ്ഡിപിഐ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റില്‍ തൊഴിലാളികളെ ഇറക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ അക്രമങ്ങളെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളിയും എസ്ടിയു പ്രവര്‍ത്തകനുമായ അസീസിന്റെ വീട് അക്രമിച്ച് നശിപ്പിച്ചത്.

പ്രവാസിയും കോണ്‍ഗ്രസ് അനുഭാവിയുമായ റിയാസ് പുറ്റംപൊയിലിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ കട്ടിലകളും ജനാലകളും നശിപ്പിച്ചത് സിപിഎമ്മിനെതിരെയും പേരാമ്പ്രയിലെ ഇഎംഎസ് ഹോസ്പിറ്റലിനെതിരെയും സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയത് കൊണ്ടാണെന്ന് വൃക്തമാണ്. എന്തിന്റെ പേരിലായാലും വീടുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും നാടിന്റെ സമാധാനം നശിപ്പിക്കുന്നതിന് മാത്രമേ ഇത്തരം ആക്രമണങ്ങള്‍ ഉപകരിക്കുകയുള്ളൂ എന്നും എസ്ഡിപിഐ ആരോപിച്ചു. അക്രമികള്‍ക്കെതിരെ പോലിസ് ശക്തമായ നിയമ നടപടികള്‍ സ്വികരിക്കണമെന്നും എസ്ഡിപിഐ പേരാമ്പ്ര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ എസ്ഡിപിഐ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി കെ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞമ്മത് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. നൗഷാദ് കെ, മൊയ്തി എം, ഉക്കാഷ് എന്‍, മൊയ്തി പി, ഷംസീര്‍ എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it